ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണ കക്ഷിയായ സിപിഎം ബഹിഷ്കരിച്ചു. കോൺഗ്രസിൽ നിന്നു കൂറ് മാറി സിപിഎം പിന്തുണയോടെ പ്രസിഡന്‍റായ ടെസി ബിനുവിന് എതിരെയുള്ള അവിശ്വാസ പ്രമേയമാണ് സിപിഎം ബഹിഷ്കരിച്ചത്. ഇതോടെ ടെസി ബിനു സ്ഥാനത്ത് തുടരും.
കോണ്‍ഗ്രസിന്‍റെ അവിശ്വാസ പ്രമേയം ബഹിഷ്‌കരിച്ച് സിപിഎം - ഇടുക്കി വാര്‍ത്തകള്‍
കോൺഗ്രസിൽ നിന്നു കൂറ് മാറി സിപിഎം പിന്തുണയോടെ പ്രസിഡന്‍റായ ടെസി ബിനുവിന് എതിരെയുള്ള അവിശ്വാസ പ്രമേയമാണ് സിപിഎം ബഹിഷ്കരിച്ചത്.
കോണ്‍ഗ്രസിന്‍റെ അവിശ്വാസ പ്രമേയം ബഹിഷ്‌കരിച്ച് സിപിഎം
സിപിഎമ്മിന് ഏഴ് അംഗങ്ങളുടെയും യുഡിഎഫിന് ആറ് അംഗങ്ങളുടെയും പിന്തുണയുണ്ട്. സിപിഎം അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നത് പഞ്ചായത്ത് പ്രസിഡന്‍റിനെ വിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്‍റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. സിപിഎം അംഗമായ അമുദ വല്ലഭന്‍റെ വോട്ട് അസാധു ആയതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
Last Updated : Jun 24, 2020, 5:07 PM IST