ഇടുക്കി: രാജാക്കാട് വില്ലേജ് ഓഫീസിലെ പ്രിൻ്റർ തകരാറിലായത് മൂലം അധികചെലവ് വരുന്നെന്ന ആക്ഷേപവുമായി നാട്ടുകാര്‍. 5 രൂപയുടെ വസ്തുക്കരമടച്ചാല്‍ അതിൻ്റെ പ്രിൻ്റ് എടുക്കുന്നതിന് ഓട്ടോക്കൂലിയിനത്തിൽ 30 രൂപ അധിക ചെലവ് വരുന്നു. രാജാക്കാട് വില്ലേജ് ഓഫീസിലെ പ്രിൻ്റർ തകരാറിലായിട്ട് മൂന്ന് മാസം കഴിഞ്ഞു. 2 മാസം മുമ്പ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രിന്‍റര്‍ വാങ്ങുന്നതിന് വേണ്ട ക്വട്ടേഷൻ നൽകാൻ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. അതിന് വേണ്ട നടപടികൾ ചെയ്തുവെന്നാണ് വില്ലേജ് ഓഫീസ് അറിയിച്ചത്. എന്നാൽ പുതിയ പ്രിൻ്റർ ഇതുവരെയും എത്തിച്ചിട്ടില്ല. വിവിധ ധനകാര്യ സ്ഥാപനങ്ങളിലും, ലൈഫ് ഭവനപദ്ധതികൾക്കും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, കൃഷിഭവനിലുമടക്കം നിരവധി വില്ലേജ് സർട്ടിഫിക്കറ്റ് ആവശ്യമായ സമയത്താണ് പൊതുജനത്തിൻ്റെ ഈ ദുർഗതി.
പ്രിന്‍റര്‍ തകരാറിലായിട്ട് മൂന്ന് മാസം; ആളുകളെ വലച്ച് ഒരു വില്ലേജ് ഓഫീസ് - latest idukki
പ്രിന്‍റര്‍ വാങ്ങുന്നതിന് വേണ്ട ക്വട്ടേഷൻ നൽകാൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പുറത്ത് നിന്ന് പ്രിന്‍റെടുക്കാനും മറ്റും ഓട്ടോ കൂലിയിനത്തില്‍ അധിക ചിലവ് വരുന്നെന്നാണ് ആക്ഷേപം.

5 രൂപ കരമടക്കാൻ ചെലവ് 40 രൂപ, ആളുകളെ ചുറ്റിച്ച് ഒരു വില്ലേജ് ഓഫീസ്
പ്രിന്‍റര്‍ തകരാറിലായിട്ട് മൂന്ന് മാസം; ആളുകളെ വലച്ച് ഒരു വില്ലേജ് ഓഫീസ്
പോക്കുവരവ് നടത്തുന്നതിനും മറ്റും സ്‌കാനറും പ്രിന്‍ററും ഇല്ലാത്തതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും, യാത്രാക്ലേശവുമുണ്ടാകാറുണ്ടെന്നാണ് പരാതി. അടിയന്തരമായി വില്ലേജ് ഓഫീസില്‍ പുതിയ പ്രിൻ്ററും, സ്‌കാനറും എത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.