ഇടുക്കി:റോഡപകടങ്ങൾ തുടർക്കഥയായതോടെ റോഡ് സുരക്ഷ ബോധവൽക്കരണവുമായി സ്‌റ്റുഡന്‍സ് പൊലീസ് കേഡറ്റുകൾ രംഗത്ത്. രാജാക്കാട് ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് റോഡ് സുരക്ഷ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്. കുത്തനെയുള്ള ഇറക്കവും, കൊടും വളവുകളും നിറഞ്ഞ ഹൈറേഞ്ചിലെ റോഡുകളിൽ അമിത വേഗതയും അശ്രദ്ധയും മൂലം അപകടങ്ങളും മരണങ്ങളും നിത്യസംഭമായ സാഹചര്യത്തിലാണ് ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സുരക്ഷാ ബോധവൽക്കരണ പരിപാടിയുമായി കേഡറ്റുകള്‍ രംഗത്തെത്തിയത്.
"ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ"; ബോധവൽക്കരണവുമായി സ്‌റ്റുഡന്‍സ് പൊലീസ് കേഡറ്റുകൾ - രാജാക്കാട് സ്‌കൂള്‍
രാജാക്കാട് ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകള്‍ സീറ്റ് ബെൽറ്റിടാതെയും, ഹെൽമെറ്റ് ധരിക്കാതെയും എത്തിയവരെ ബോധവൽക്കരിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചെത്തിയവർക്ക് മിഠായികളും വിതരണം ചെയ്തു
"ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ"; ബോധവൽക്കരണവുമായി സ്‌റ്റുഡന്‍സ് പൊലീസ് കേഡറ്റുകൾ
സീറ്റ് ബെൽറ്റിടാതെയും, ഹെൽമെറ്റ് ധരിക്കാതെയും എത്തിയവരെ ബോധവൽക്കരിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചെത്തിയവർക്ക് മിഠായികളും വിതരണം ചെയ്തു.റോഡിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെ സംബന്ധിച്ചും, അപകടങ്ങൾ ഒഴിവാക്കുവാനുള്ള മുൻകരുതലുകളും വിവരിച്ച ലഘുലേഖകളും കുട്ടികൾ വിതരണം ചെയ്തു.