ഇടുക്കി: രാജാക്കാട് - കുഞ്ചിത്തണ്ണി റൂട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ബൈക്കിലും മൺതിട്ടയിലും ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അടിമാലി തോക്കുപാറ സ്വദേശി കീരിപ്പാട്ട് രാജേഷ് (45) ആണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ്റെ കാലിന് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പഴയ പോസ്റ്റ് ഓഫീസ് പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിൽ മീൻ വിൽപ്പന നടത്തുന്ന രാജേഷ് വിൽപ്പന കഴിഞ്ഞ് തോക്കുപാറയ്ക്ക് മടങ്ങിപ്പോകുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിലും, തുടർന്ന് റോഡിൻ്റെ തിട്ടയിലും ഇടിക്കുകയായിരുന്നുവെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.
രാജാക്കാട് വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു - Rajakkad road accident
തലയ്‌ക്കേറ്റ ക്ഷതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

രാജാക്കാട് വാഹനാപകടം;ഓട്ടോ ഡ്രൈവർ മരിച്ചു
ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചുവീണ രാജേഷിനെ സമീപവാസികൾ ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിച്ചു. തലയിൽ ചെറിയൊരു മുറിവല്ലാതെ പുറമെ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. തലയ്‌ക്കേറ്റ ക്ഷതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസെടുത്തു. കോലഞ്ചേരിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലത്തിന് ശേഷം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.