ഇടുക്കി: രാജാക്കാട് പഞ്ചായത്തിന്‍റെ മാലിന്യ നിർമാര്‍ജ്ജന പദ്ധതികൾ പരാജയപ്പെട്ടതോടെ ടൗണും പരിസരവും മാലിന്യംകൊണ്ട് നിറയുകയാണ്. ജൈവ മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തന രഹിതമായതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ടൗണിലും പരിസരങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുന്നു. നിലവില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചതുപ്പ് നിലവും കൃഷിയിടങ്ങളും ജൈവ-അജൈവ മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ രാജാക്കാട് പഞ്ചായത്ത് പരാജയപ്പെട്ടതായി ആരോപണം - മാലിന്യനിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ട് രാജാക്കാട് ഗ്രാമപഞ്ചായത്ത്
നിലവില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചതുപ്പ് നിലവും കൃഷിയിടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്
മാലിന്യനിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ട് രാജാക്കാട് ഗ്രാമപഞ്ചായത്ത്
ചതുപ്പ് നിലമായ ഇവിടെ ഓട നിർമിച്ച് മാലിന്യം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കിയാല്‍ ഒരു പരിധി വരെ പ്രശ്‌ന പരിഹരിക്കാനാകുമെന്നാണ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായം. സമീപത്തെ തോട്ടിൽ മദ്യക്കുപ്പികളും പ്ലാസ്റ്റികും വലിച്ചെറിയുന്നതും പതിവാണ്. മാലിന്യ നിര്‍മാര്‍ജനത്തില്‍ പഞ്ചായത്ത് പരാജയപ്പെട്ടെന്നാണ് ആരോപണം. എന്നാൽ അധികൃതരുടെ നിർദേശം ഒരു വിഭാഗം അനുസരിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.