കേരളം

kerala

ETV Bharat / state

പച്ചത്തുരുത്ത് പുരസ്‌കാരം സ്വന്തമാക്കി രാജാക്കാട് പഞ്ചായത്ത്

പഴയ കാലഘട്ടത്തിലെ കാവിന്‍റെ രീതിയില്‍ മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്നതാണ് പദ്ധതി.

haritha kerala mission award  rajakkad panchayath won the haritha kerala mission award  rajakkad panchayath NEWS  idukki latest news  ഇടുക്കി വാര്‍ത്തകള്‍  രാജാക്കാട് പഞ്ചായത്തിന് അവാര്‍ഡ്  പച്ചത്തുരുത്ത് പുരസ്‌കാരം സ്വന്തമാക്കി രാജാക്കാട് പഞ്ചായത്ത്  പച്ചത്തുരുത്ത് പുരസ്‌കാരം
പച്ചത്തുരുത്ത് പുരസ്‌കാരം സ്വന്തമാക്കി രാജാക്കാട് പഞ്ചായത്ത്

By

Published : Oct 16, 2020, 4:27 AM IST

ഇടുക്കി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചത്തുരുത്ത് പ്രഖ്യാപനവും പുരസ്‌കാരം ഏറ്റുവാങ്ങലും രാജാക്കാട് പഞ്ചായത്തില്‍ നടന്നു. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ നടപ്പിലാക്കിയ പദ്ധതിയാണ് പച്ചത്തുരുത്ത്. പഴയ കാലഘട്ടത്തിലെ കാവിന്‍റെ രീതിയില്‍ മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്നതാണ് പദ്ധതി.

പച്ചത്തുരുത്ത് പുരസ്‌കാരം സ്വന്തമാക്കി രാജാക്കാട് പഞ്ചായത്ത്

പഴയവിടുതി ക്രിമിറ്റോറിയത്തിന് സമീപത്തുള്ള പത്ത് സെന്‍റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. രാജാക്കാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പച്ചത്തുരുത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.എസ് നൗഷാദ് പുരസ്‌കാര ഫലകവും, അതിജീവനത്തിന്‍റെ ആയിരം പച്ചത്തുരുത്ത് എന്ന പുസ്തകവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറി.

ABOUT THE AUTHOR

...view details