രാജാക്കാട് പഞ്ചായത്തിലെ റോഡിന്‍റെ ശോചനീയാവസ്ഥക്ക് പരിഹാരമില്ല - എന്‍ആര്‍ സിറ്റി വാക്കാസിറ്റി റോഡ്
റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ സ്‌കൂള്‍ വഹനങ്ങളും ഓട്ടോ അടക്കമുള്ള ചെറുവാഹനങ്ങളും ഇതുവഴി വരാറില്ല
ഇടുക്കി:രാജാക്കാട് പഞ്ചായത്തിലെ എന്‍ആര്‍ സിറ്റി വാക്കാസിറ്റി റോഡിന്‍റെ മധ്യഭാഗം തകര്‍ന്ന് നാളുകള്‍ പിന്നിട്ടിട്ടും പരിഹാരമില്ല. ടാക്‌സി വാഹനങ്ങള്‍പോലും കടന്നുവരാത്തതിനാല്‍ ദുരിതമിനുഭവിക്കുകയാണ് നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍. ആറാം വാര്‍ഡിലുള്‍പ്പെട്ട എന്‍ആര്‍ സിറ്റി ചെറുകുന്നേല്‍പടിയില്‍ നിന്നും വാക്കാസിറ്റിയിലിക്ക് എളുപ്പ മാര്‍ഗമായ റോഡിന്‍റെ ശേചനീയാവസ്ഥക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുകുന്നേല്‍ പടിയില്‍ നിന്നും വാക്കാ സിറ്റിയില്‍ നിന്നും റോഡ് ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും പകുതി വഴിയില്‍ അവസാനിച്ച അവസ്ഥയിലാണ്. മധ്യഭാഗത്തെ അര കിലോമീറ്ററോളം വരുന്ന ഭാഗം ഇപ്പോളും തകര്‍ന്ന് കിടക്കുകയാണ്.