ഇടുക്കി: രാജാക്കാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ കോസ്റ്റ് വർക്കിൽ ക്രമക്കേടുണ്ടെന്ന ബിജെപി - യുഡിഎഫ് ആരോപണങ്ങളെ നിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി. അധികാരമേറ്റ ശേഷം ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിലും യാതൊരു വിധ ആക്ഷേപങ്ങളോ പരാതികളോ ഇതുവരെ ഭരണസമിതിക്ക് അകത്തോ പൊതു സമൂഹത്തിന് മുൻപിലോ ഉയർന്നിട്ടില്ല.
രാജാക്കാട് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ - രാജാക്കാട് തൊഴിലുറപ്പ് പദ്ധതി
രാജാക്കാട് ഭരണസമിതിയിലെ വനിത മെമ്പറെക്കുറിച്ച് പറയുന്ന ആക്ഷേപം ദുരുദ്ദേശപരവും അടിസ്ഥാന രഹിതവുമാണെന്നും ഭരണസമിതി വ്യക്തമാക്കി
തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് ആരോപണം നിഷേധിച്ച് പഞ്ചായത്ത്
രാജാക്കാട് ഭരണ സമിതിയിലെ വനിത മെമ്പറെക്കുറിച്ച് പറയുന്ന ആക്ഷേപം ദുരുദ്ദേശപരവും അടിസ്ഥാന രഹിതവുമാണ്. തീരുമാനങ്ങൾ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഐകകണ്‌ഠേനയാണ് പാസാക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച അരാജകവാദികൾ നടത്തുന്ന ദുഷ്പ്രചരണം തള്ളിക്കളയണമെന്നും പ്രസിഡന്‍റ് എം.എസ് സതി വ്യക്തമാക്കി.