ഇടുക്കി: ജനമൈത്രി പേരില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും ഉണ്ടെന്ന് തെളിയിക്കുകയാണ് രാജാക്കാട് പൊലീസ്. രാജകുമാരി ഗവ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പൊലീസ് ഉദ്യോഗസ്ഥർ ഓൺലൈൻ പഠനത്തിനായി മൊബൈല്‍ ഫോൺ വാങ്ങി നല്‍കി. നിർധന കുടുംബാംഗമായ വിദ്യാർഥിനിക്ക് ഓൺലൈൻ പഠനം മുടങ്ങിയെന്ന് സ്കൂൾ പിടിഎ അധികൃതരില്‍ നിന്ന് മനസിലാക്കിയ രാജാക്കാട് സി.ഐ എച്ച്.എല്‍ ഹണി, എസ്.ഐ അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഫോൺ വാങ്ങി നൽകിയത്.
കാവലും കരുതലുമായി രാജാക്കാട് പൊലീസ് - ഇടുക്കി
നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോൺ വാങ്ങി നല്‍കി.
കരുതലും കാവലുമായി രാജാക്കാട് ജനമൈത്രി പൊലീസ്
കുട്ടിയുടെ മാതാവും ക്ലാസ് ടീച്ചറും പി.ടി.എ പ്രസിഡന്‍റും രാജാക്കാട് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി. നേരത്തെ ലോക്ക്ഡൗണില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ രാജാക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നു.