കേരളം

kerala

ETV Bharat / state

രാജക്കാട് പൊലീസ് സ്റ്റേഷനില്‍ ജൈവകൃഷി ആരംഭിച്ചു

സി.ഐ എച്ച്.എല്‍ ഹണി, എസ്.ഐ പി.ഡി അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും സമയം കണ്ടെത്തിയാണ് കൃഷി പരിപാലനം നടത്തുന്നത്.

ജൈവ പച്ചക്കറി  ജനമൈത്രി പൊലീസ്  രാജാക്കാട്  സി.ഐ.എച്ച്.എല്‍ ഹണി  എസ്.ഐ.പി.ഡി അനൂപ്‌മോന്‍  Rajakkad  Janamaithri  Organic & Vegetable Agriculture
നിയമപാലനത്തിന് ഒപ്പം ജൈവ പച്ചക്കറി കൃഷിയിലും വിജയഗാഥ രചിച്ച് രാജാക്കാട് ജനമൈത്രി പൊലീസ്

By

Published : Mar 3, 2020, 1:11 PM IST

Updated : Mar 3, 2020, 4:43 PM IST

ഇടുക്കി:നിയമപാലനത്തിന് ഒപ്പം ജൈവ പച്ചക്കറി കൃഷിയിലും വിജയഗാഥ രചിച്ച് രാജാക്കാട് ജനമൈത്രി പൊലീസ്. സ്റ്റേഷനുകള്‍ കൂടുതല്‍ ആകര്‍ഷകവും ജനകീയവുമാക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും ഒരുക്കുന്നത്. രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കാടുകയറി കിടന്ന അരയേക്കർ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കി പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു.

വഴുതന, തക്കാളി, ബീൻസ്, ചീര, വെണ്ട, കാബേജ് തുടങ്ങിയവക്ക് പുറമെ വിദേശ ഇനങ്ങളായ ബ്രോക്കോളി, കെയിൽ, നെച്ചൂസ്, ചൈനീസ് കാബേജ് തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. മത്സ്യക്കൃഷിക്കും മഴ മറ കൃഷിക്കും ഉള്ള ഒരുക്കത്തിലാണ് നിയമപാലകർ. കൃഷിയുടെ വിളവെടുപ്പ് മൂന്നാര്‍ ഡിവൈ.എസ്.പി രമേഷ്‌കുമാര്‍ നിർവഹിച്ചു.

കൃഷിയിറക്കി പൊലീസുകാർ; രാജാക്കാട് സ്റ്റേഷൻ മാതൃകയാണ്

സി.ഐ എച്ച്.എല്‍ ഹണി, എസ്.ഐ പി.ഡി അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും സമയം കണ്ടെത്തിയാണ് കൃഷി പരിപാലനം നടത്തുന്നത്. പച്ചക്കറികള്‍ കരുണാഭവനിലെ അന്തേവാസികള്‍ക്ക് നല്‍കാനാണ് ഇവരുടെ തീരുമാനം. പച്ചക്കറികള്‍ക്കൊപ്പം സ്റ്റേഷന്‍ പരിസരത്ത് പൂച്ചെടികളും ഇവര്‍ നട്ടുപരിപാലിക്കുന്നുണ്ട്.

Last Updated : Mar 3, 2020, 4:43 PM IST

ABOUT THE AUTHOR

...view details