കേരളം

kerala

ETV Bharat / state

'പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെന്ന് വിശ്വസിക്കുന്നില്ല' ; സി.പി.ഐ ജില്ല സെക്രട്ടറിക്കെതിരെ എംഎം മണിയുടെ മരുമകന്‍ - ഹൈഡൽ ടൂറിസം പദ്ധതി വിവാദം

അരുടെയെങ്കിലും സഹായം ലഭിച്ചതിനാലാകാം ശിവരാമന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എ കുഞ്ഞുമോൻ

Rajakkad Co-operative Bank president VA Kunjumon  CPI district secretary KK Sivaraman  സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍  രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി എം കുഞ്ഞുമോന്‍  ഹൈഡൽ ടൂറിസം പദ്ധതി വിവാദം  ഇടുക്കിയിലെ ഭൂമി വിവാദം
സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമനെതിരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ്

By

Published : Feb 22, 2022, 6:07 PM IST

ഇടുക്കി :സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍റെ പ്രസ്താവനക്കെതിരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റും മുന്‍ മന്ത്രി എം.എം മണിയുടെ മരുമകനുമായ വി.എ കുഞ്ഞുമോൻ. പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെന്ന് വിശ്വസിക്കുന്നില്ല. തങ്ങൾക്ക് ഭൂമി നൽകിയത് കെ.എസ്.ഇ ബിയാണ്. ഒഴിപ്പിച്ചാൽ നഷ്ടം നൽകേണ്ടി വരും.

അങ്ങനെയുണ്ടായാൽ ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും വി.എ കുഞ്ഞുമോൻ വ്യക്തമാക്കി. എം.എം മണിയുടെ പേര് കൂട്ടി ചേർത്ത് മരുമകന് ഭൂമി നൽകിയെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സർവേ നടപടികൾ ബന്ധപ്പെട്ടവരെ അറിയിച്ച് മാത്രമേ അനുവദിക്കൂ എന്നുമാണ് സി.പി.എം നിലപാട്.

അരുടെയെങ്കിലും സഹായം ലഭിച്ചതിനാലാകാം ശിവരാമന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തൻപാറയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എ കുഞ്ഞുമോന്‍.

ശിവരാമന്‍ പറഞ്ഞത്

ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതൽ ചർച്ചകള്‍ അനുവാര്യമായിരുന്നെന്ന് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ വീഴ്‌ചപറ്റി. സംഭവം അതീവ ഗൗരവമുള്ളതാണ്. ഗൗരവകരമായി തന്നെയാണ് പാർട്ടി വിഷയം കൈകാര്യം ചെയ്യുന്നതെന്നും കെ.കെ ശിവരാമൻ പ്രതികരിച്ചിരുന്നു.

Also Read: 'കെഎസ്ഇബി ഭൂമി കൈമാറ്റത്തിൽ വീഴ്‌ചപറ്റി'; അതൃപ്‌തിയുമായി സിപിഐ

ABOUT THE AUTHOR

...view details