ഇടുക്കി: ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ വോട്ടുതേടുകയാണ് രാജാക്കാട് ഏഴാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ അംബികാ ഷാജി. തോട്ടം തൊഴിലാളിയായ അംബിക രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും ജോലിയ്ക്ക് ശേഷവുമാണ് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നത്.
അംബികാ; ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഒരു സ്ഥാനാർഥി - രാജാക്കാട് ഏഴാം വാര്‍ഡ്
തോട്ടം തൊഴിലാളിയായ അംബിക രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും ജോലിയ്ക്ക് ശേഷവുമാണ് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നത്. മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ അംബികക്ക് കഴിയില്ല. കാരണം ജോലിയ്ക്ക് പോയില്ലെങ്കില്‍ കുടുംബ ബജറ്റിന്‍റെ താളം തെറ്റും.
മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ അംബികക്ക് കഴിയില്ല. കാരണം ജോലിയ്ക്ക് പോയില്ലെങ്കില്‍ കുടുംബ ബജറ്റിന്‍റെ താളം തെറ്റും. അതുകൊണ്ട് തന്നെ രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങും. ഒരു കയ്യില്‍ ഉച്ചഭക്ഷണവും മറുകയ്യില്‍ തന്‍റെ അഭ്യര്‍ത്ഥനയുടെ നോട്ടീസുമായി. കൂടെ ഒന്നോ രണ്ടോ പ്രവര്‍ത്തകരും ഉണ്ടാകും. പ്രദേശത്തെ വീടുകള്‍ കയറിയും വഴിയില്‍ കാണുന്നവരോടുമൊക്കെ വോട്ടുതേടും. എട്ടരവരെ ഇങ്ങനെ തുടരും. തുടർന്ന് ജോലിക്ക് പോകും. മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സമയവും ഫീല്‍ഡ് വര്‍ക്ക് നടത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാവിലെയും വൈകിട്ടുമുള്ള പ്രചാരണ പ്രവര്‍ത്തനം പിന്നിലാക്കില്ലേയെന്ന പേടിയൊന്നും അംബികയ്‌ക്കില്ല. മന്ത്രി എം എം മണിയുടെ മകളും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ സതി കുഞ്ഞുമോനാണ് അംബികയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. പഞ്ചായത്തില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളില്‍ ഒന്നാണ് രാജാക്കാട് ഏഴാം വാർഡ്.