കേരളം

kerala

ETV Bharat / state

രാജാക്കാട്-കുഞ്ചതണ്ണി റോഡിൽ കൊടുംവളവിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു - ഇടുക്കി

വാഹനങ്ങൾ ഇറക്കം ഇറങ്ങിവരുമ്പോൾ വളവ് തിരിക്കാനാവാതെ വരുന്നതാണ് അപകടങ്ങൾക്ക് കാരണം

rajakadu kunchathanni road sharp bends  രാജാക്കാട്-കുഞ്ചതണ്ണി റോഡ്  Rajakadu-Kunchathanni road  ഇടുക്കി  റോഡപകടങ്ങൾ
രാജാക്കാട്-കുഞ്ചതണ്ണി റോഡിൽ കൊടുംവളവിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു

By

Published : Jan 6, 2021, 10:41 PM IST

ഇടുക്കി: രാജാക്കാട്-കുഞ്ചതണ്ണി റോഡിൽ കൊടുംവളവിൽ വലിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. വാഹനങ്ങൾ ഇറക്കം ഇറങ്ങിവരുമ്പോൾ വളവ് തിരിക്കാനാവാതെ വരുന്നതാണ് അപകടങ്ങൾക്ക് കാരണം. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ രാജാക്കാട് റോഡിൽ നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്.

രാജാക്കാട്-കുഞ്ചതണ്ണി റോഡിൽ കൊടുംവളവിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു

ഇറക്കമിറങ്ങി വരുന്ന ഭാരവാഹനങ്ങൾ വളവ് തിരിയാതെ നടുറോഡിൽ കിടക്കുന്നതും പതിവാണ്. ഇത് മണിക്കൂറുകൾ ഗതാഗത തടസത്തിനും കാരണമാകുന്നു. നിലവിൽ പൂപ്പാറ മൂന്നാർ റോഡിൽ ഗ്യാപ് ഗോഡ് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത് . സൂചനാ ബോർഡുകളുടെ അഭാവവും ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. അപകടക്കെണിയായി മാറിയ റോഡിൽ വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details