ഇടുക്കി: പ്രകൃതിയുടെ മനോഹാരിത കൊണ്ട് വിനോദസഞ്ചാര മേഖലക്ക് അനന്ത സാധ്യതകുള്ള പ്രദേശമാണ് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കനകക്കുന്ന്. ഉദയാസ്തമന സൂര്യപ്രകാശത്താല്‍ തിളങ്ങുന്ന പ്രദേശമായതിനാലാണ് 'കനകക്കുന്ന്' എന്ന പേര് ലഭിക്കാന്‍ കാരണം. എന്നാല്‍ കനക്കുന്ന് ഇന്ന് മാലിന്യകുന്നായി മാറിയിരിക്കുകയാണ്. പ്രദേശമിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. മദ്യക്കുപ്പികള്‍ നിറഞ്ഞതോടെ കനകക്കുന്നിനെ ആരും തിരിഞ്ഞു നോക്കാതെയായി.മദ്യക്കുപ്പികള്‍ കൃഷിയിടങ്ങളിലേക്ക് പൊട്ടിച്ചെറിയുന്നതോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
രാജാക്കാട് കനകക്കുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു - kanakakunnu pollution
വിനോദസഞ്ചാര മേഖലക്ക് ഏറെ സാധ്യതയുടെ കനകകുന്നില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നു. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
![രാജാക്കാട് കനകക്കുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു രാജാക്കാട് കനകകുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു ഉദയാസ്തമന സൂര്യപ്രകാശത്താല്‍ തിളങ്ങുന്ന പ്രദേശം രാജാക്കാട് ഗ്രാമ പഞ്ചായത്ത് മദ്യക്കുപ്പികള്‍ മാലിന്യകുമ്പാരമായി കനകകുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം പൊലീസ് പട്രോളിങ് rajakadu kanakakunnu pollution kanakakunnu pollution idukki kanakakunnu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9339807-thumbnail-3x2-idukki.jpg)
രാജാക്കാട് കനകകുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
രാജാക്കാട് കനകക്കുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
രാജാക്കാട് കരമപഞ്ചായത്തിന്‍റെ പ്രകൃതി മനോഹാരിത ഈ കുന്നില്‍ മുകളില്‍ നിന്നാല്‍ ആസ്വാദിക്കാന്‍ കഴിയും. സൂര്യാസ്‌തമന കാഴ്‌ചകള്‍ ആസ്വദിക്കാന്‍ നിരവധിയാളുകള്‍ കനകക്കുന്നില്‍ എത്തിയിരുന്നു. ചുറ്റപ്പെട്ടു കിടക്കുന്ന മലനിരകളുടെ മനോഹാരമായ കാഴ്‌ചയും സദാസമയവും വീശിയടിക്കുന്ന കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തി വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Last Updated : Oct 28, 2020, 3:10 PM IST