കേരളം

kerala

ETV Bharat / state

രാജാക്കാട്‌ ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ പ്ലാന്‍റിന്‍റെ അറ്റകുറ്റ പണികള്‍ ഒരാഴ്‌ചക്കുള്ളില്‍ - Bio-waste Plant repairs

അറ്റകുറ്റ പണികള്‍ നടത്തുന്നതിന് കരാര്‍ കമ്പനിക്ക് തുക കൈമാറിയതായും ഒരാഴ്‌ചക്കുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുജിത്‌ കുമാര്‍ പറഞ്ഞു.

രാജാക്കാട്‌ ഗ്രാമപഞ്ചായത്ത്  ജൈവമാലിന്യ പ്ലാറ്റിന്‍റെ അറ്റകുറ്റ പണികള്‍  ഇടുക്കി  Bio-waste Plant repairs  ഇടിവി ഭാരത് ഇംപാക്‌ട്
രാജാക്കാട്‌ ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ പ്ലാന്‍റിന്‍റെ അറ്റകുറ്റ പണികള്‍ ഒരാഴ്‌ചക്കുള്ളില്‍

By

Published : Sep 9, 2020, 3:42 PM IST

ഇടുക്കി: രാജാക്കാട്‌ ഗ്രാമപഞ്ചായത്തിലെ ജൈവമാലിന്യ പ്ലാന്‍റിന്‍റെ അറ്റകുറ്റ പണികള്‍ ഒരാഴ്‌ചക്കുള്ളില്‍ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി. 27 ലക്ഷം രൂപ ചെലവിട്ട് രാജാക്കാട്‌ ഗ്രാമ പഞ്ചായത്ത് ബാസ്‌ സ്റ്റാന്‍ഡില്‍ പണി കഴിപ്പിച്ച ജൈവമാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. പ്ലാന്‍റില്‍ സ്ഥാപിച്ചിരുന്ന യന്ത്ര സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇടിവി ഭാരത് വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തര നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജാക്കാട്‌ ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ പ്ലാന്‍റിന്‍റെ അറ്റകുറ്റ പണികള്‍ ഒരാഴ്‌ചക്കുള്ളില്‍

അറ്റകുറ്റ പണികള്‍ നടത്തുന്നതിന് കരാര്‍ കമ്പനിക്ക് തുക കൈമാറിയതായും ഒരാഴ്‌ചക്കുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുജിത്‌ കുമാര്‍ പറഞ്ഞു. രണ്ട്‌ ലക്ഷത്തിലധികം രൂപ മുടക്കിയാണ് പ്ലാന്‍റിലെ അറ്റകുറ്റ പണികള്‍ നടത്തുന്നത്. പ്ലാറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായകരമാകും.

ABOUT THE AUTHOR

...view details