കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ മഴ കുറഞ്ഞു; ഇന്ന് ഓറഞ്ച് അലര്‍ട്ട് - idukki dam

കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയിൽ പെയ്തത് 28 മില്ലീമീറ്റർ മഴ മാത്രം

ഓറഞ്ച് അലര്‍ട്ട്

By

Published : Aug 14, 2019, 4:27 AM IST

ഇടുക്കി: ജില്ലയിൽ മഴ കുറഞ്ഞെങ്കിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ ഗതാഗതം തടസപ്പെട്ട ജില്ലയിലെ എല്ലാ പ്രധാന പാതകളും ഗതാഗതയോഗ്യമാക്കി. ജില്ലയിൽ ഒറ്റപ്പെട്ട മഴയായതിനാൽ പ്രധാന ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറവാണ്. ഇടുക്കി ഡാമിൽ പൂർണ സംഭരണ ശേഷിയുടെ 40 ശതമാനം മാത്രമാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടി പിന്നിട്ടു.

ജില്ലയിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ എത്തുന്നുണ്ട്. ജില്ലയിലേക്കുള്ള രാത്രിയാത്രകൾ ജാഗ്രതയോടെ വേണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 292 പേരാണ് കഴിയുന്നത്.

ABOUT THE AUTHOR

...view details