മഴകുറയുന്നു: ഇടുക്കി ആശ്വാസത്തിലേക്ക് - IDUUKI FLOOD
13 ഉരുൾപൊട്ടലുകൾ ഇടുക്കി ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്.
ഇടുക്കി: ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂർ ജില്ലയിൽ പെയ്തത് 21 മില്ലീമീറ്റർ മഴയാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ മടങ്ങിത്തുടങ്ങി. നിലവിൽ 11 ക്യാമ്പുകളിലായി 430 പേരാണ് കഴിയുന്നത്. ജില്ലയിലെ 1411 ഹെക്ടർ സ്ഥലത്തെ കൃഷിയിടങ്ങൾ തകർന്നതായാണ് കണക്ക്. 1103 വളർത്തുമൃഗങ്ങൾ ചത്തു. 113 വീടുകൾ പൂർണമായും, 1054 വീടുകൾ ഭാഗികമായും നശിച്ചു. 218 കിലോമീറ്റർ റോഡുകളും തകർന്നിട്ടുണ്ട്. മലങ്കര, കല്ലാർകുട്ടി, പാബ്ലാ എന്നീ മൂന്നു ഡാമുകൾ തുറന്നു വിട്ടു. 13 ഉരുൾപൊട്ടലുകൾ ഇടുക്കി ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 129 അടിയും, ഇടുക്കിയിൽ 2341 അടിയുമാണ് ഇന്നത്തെ ജലനിരപ്പ്.