കേരളം

kerala

ETV Bharat / state

മഴക്കെടുതി; നെടുങ്കണ്ടത്ത് അടിയന്തര സഹായം എത്തിക്കുമെന്ന് അധികൃതര്‍

മഴക്കെടുതി അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, സെക്രട്ടറി എവി അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശം നടത്തി

നെടുങ്കണ്ടത്ത് മഴക്കെടുതി വാര്‍ത്ത മലയോരത്ത് മഴക്കെടുതി വാര്‍ത്ത rain desaster in nedumkandam news rain desaster in hillside news
സന്ദര്‍ശനം

By

Published : Jan 16, 2021, 4:09 AM IST

Updated : Jan 16, 2021, 5:04 AM IST

ഇടുക്കി:നെടുങ്കണ്ടം മേഖലയില്‍ മഴക്കെടുതികളുണ്ടായ സ്ഥലങ്ങളില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി. അടിയന്തിര സഹായമെത്തിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, സെക്രട്ടറി എവി അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശം നടത്തിയത്.

മഴക്കെടുതിയുണ്ടായ സ്ഥലങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തി.

ജൂൺ മാസത്തിന് സമാനമായ രീതിയിലാണ് മേഖലയിൽ കഴിഞ്ഞ അഞ്ചു ദിവസമായി മഴ പെയ്യുന്നത്. അപ്രതീക്ഷിതമായ് പെയ്ത മഴയിൽ നാശനഷ്‌ടമുണ്ടായ പത്താം വാർഡിലെ കുഴിപ്പെട്ടിയിള്‍പ്പെടെ അടിയന്തിര സഹായമെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഉടുമ്പൻചോല ഇലക്ട്രിക്ക് സെക്ഷന് കീഴിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.11 കെവി പോസ്റ്റുകൾ ഉൾപ്പെടെ നശിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Last Updated : Jan 16, 2021, 5:04 AM IST

ABOUT THE AUTHOR

...view details