കേരളം

kerala

ETV Bharat / state

മൂന്നാർ കോളനിയിലെ റേഷൻ വിതരത്തില്‍ ക്രമക്കേട് - ration distribution in munnar

മൂന്നാർ കോളനി മേഖലയില്‍ പ്രവർത്തിക്കുന്ന റേഷൻ കടക്കെതിരെ കാർഡ് ഉടമകൾ നല്‍കിയ പരാതിയില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

മൂന്നാർ കോളനിയിലെ റേഷൻ വിതരത്തില്‍ ക്രമക്കേട്
മൂന്നാർ കോളനിയിലെ റേഷൻ വിതരത്തില്‍ ക്രമക്കേട്

By

Published : Apr 7, 2020, 12:33 PM IST

ഇടുക്കി: കൊവിഡ് ദുരിതാശ്വാസത്തിന്‍റെ ഭാഗമായി സർക്കാർ അനുവദിച്ച റേഷൻ വിതരണത്തില്‍ മൂന്നാർ കോളനിയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. മൂന്നാർ കോളനി മേഖലയില്‍ പ്രവർത്തിക്കുന്ന റേഷൻ കടക്കെതിരെ കാർഡ് ഉടമകൾ നല്‍കിയ പരാതിയില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്റ്റോക്കില്ലെന്ന പേരില്‍ സർക്കാർ അനുവദിച്ച അളവില്‍ കടയുടമ അരി നല്‍കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു പരാതി. വാങ്ങുന്ന സാധനത്തിന് ബില്ല് നല്‍കാന്‍ വിസമ്മതിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. റേഷൻ കടയുടമയ്ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മൂന്നാർ കോളനിയിലെ റേഷൻ വിതരത്തില്‍ ക്രമക്കേട്

സര്‍ക്കാര്‍ അനുവദിച്ചയളവില്‍ തങ്ങള്‍ക്ക് റേഷന്‍ നല്‍കിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ എത്തുന്ന സന്ദേശത്തില്‍ മുഴുവന്‍ സാധനവും കൈപ്പറ്റിയതായുള്ള അറിയിപ്പാണ് ലഭിച്ചിരുന്നതെന്നും കാർഡ് ഉടമകളുടെ പരാതിയില്‍ പറയുന്നു. കാര്‍ഡ് ഉടമകളില്‍ നിന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി സംഭരിച്ച 400 കിലോയിലധികം അരി കടയില്‍ നിന്ന് കണ്ടെടുത്തതായും പരിശോധനാ സംഘം അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കടകള്‍ക്ക് മുമ്പില്‍ കൈകള്‍ അണുവിമുക്തമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താതിരുന്ന കടയുടമകള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അസിസ്റ്റന്‍റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സതീഷ് കുമാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, രാജീവ് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details