ഇടുക്കി: കത്തുന്ന വെയിലിലും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ പറന്നിറങ്ങി രാഹുല്‍ ഗാന്ധി. പുറ്റടിയിലും അടിമാലിയിലും തൊടുപുഴയിലുമാണ് രാഹുല്‍ഗാന്ധി പര്യടനം നടത്തിയത്. സാധാരണക്കാരന്‍റെ അക്കൗണ്ടില്‍ ആറായിരം രൂപ നിക്ഷേപിക്കുമെന്ന് മുതൽ നാണ്യവിളകള്‍ക്കടക്കം തറവില നിശ്ചയിക്കുമെന്ന് വരെയുള്ള വാഗ്‌ദാനങ്ങളാണ് രാഹുല്‍ ഗാന്ധി ഇടുക്കിയിൽ നൽകിയത്.
ഇടുക്കിക്കാർക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം
ആദ്യഘട്ടത്തില്‍ പ്രചാരണം ആരംഭിക്കാന്‍ അല്‍പ്പം വൈകിയ യുഡിഎഫിന് രാഹുലിന്‍റെ വരവോടെ വലിയ ആവേശമാണ് പകര്‍ന്ന് കിട്ടിയിരിക്കുന്നത്
കേരളത്തിന്‍റെ സമ്പദ്ഘടനയെ പുഷ്‌ടിപ്പെടുത്താന്‍ വ്യക്തമായ പദ്ധതിയുമായിട്ടാണ് താന്‍ കേരളത്തിലെത്തിയിരിക്കുന്നതെന്ന് പറഞ്ഞാണ് രാഹുലിന്‍റെ പ്രസംഗം തുടങ്ങിയത്. എങ്ങനെയാണ് തൊഴില്‍ നല്‍കുന്നതെന്ന് സര്‍ക്കാരിനോട് ചോദിച്ചാല്‍ വ്യക്തമായ മറുപടിയുണ്ടാകില്ല. എന്നാല്‍ നമുക്ക് പറയാന്‍ കഴിയും. കേരളത്തിലെ എല്ലാ സാധാരണക്കാരന്‍റെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ന്യായ് പദ്ധതി വഴി ആറായിരം രൂപ നിക്ഷേപിക്കും. പെന്‍ഷന്‍ തുക മൂവായിരമാക്കി ഉയര്‍ത്തും. നാണ്യവിളകള്‍ക്ക് താങ്ങ് വില നിശ്ചയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാജ്യത്തെ വിഭജിക്കുന്ന, വിദ്വേഷം പരത്തുന്ന ഒരാശയത്തേയും പിന്തുണയ്ക്കരുതെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ചേര്‍ത്ത് പിടിക്കണമെന്നും ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രചാരണം ആരംഭിക്കാന്‍ അല്‍പ്പം വൈകിയ യുഡിഎഫിന് രാഹുലിന്‍റെ വരവോടെ വലിയ ആവേശമാണ് പകര്‍ന്ന് കിട്ടിയിരിക്കുന്നത്.