ഇടുക്കി:ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇടുക്കി ജില്ലയില്‍ നാളെ രാഹുല്‍ ഗാന്ധിയെത്തും. പുറ്റടി, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിയെത്തുക. ജില്ലയില്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച എല്‍ഡിഎഫ് സംസ്ഥാന കേന്ദ്ര നേതാക്കന്മാരെ എത്തിച്ച് പ്രചാരണം കൊഴുപ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം ജില്ലയില്‍ എത്തിയിരുന്നു. പിന്നാലെയാണ് ഇടുക്കി പിടിക്കുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി നാളെ ജില്ലയിലേക്കെത്തുന്നത്.
രാഹുല്‍ ഗാന്ധി നാളെ ഇടുക്കിയില്‍ - kerala assembly election 2021
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറ്റടി, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധിയെത്തുക.
രാഹുല്‍ ഗാന്ധി നാളെ ഇടുക്കിയില്‍
മൂന്ന് പരിപാടികളിലാണ് രാഹുല്‍ പ്രസംഗിക്കുക. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പുറ്റടിയിലും, മൂന്ന് മണിക്ക് അടിമാലിയിലും, നാല് മണിക്ക് തൊടുപുഴയിലുമാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നീണ്ടത് പ്രചാരണം ആരംഭിക്കാന്‍ യുഡി എഫിന് തടസമായിരുന്നു. എന്നാല്‍ സംസ്ഥാന ദേശീയ നേതാക്കള്‍ ഇടുക്കിയിലെത്തി പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Last Updated : Mar 26, 2021, 10:57 PM IST