അടിമാലിയിൽ ചങ്ങാടം മറിഞ്ഞു; ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്തി - raft capsized in adimali
ചങ്ങാടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിലേയ്ക്ക് വീഴുകയും കുട്ടിയെ രക്ഷപെടുത്താൻ ശ്രമക്കുന്നതിനിടെ ചങ്ങാടം മറിയുകയായിരുന്നു.
അടിമാലി
ഇടുക്കി:അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് അപകടത്തിൽപ്പെട്ടത്. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങാടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിലേയ്ക്ക് വീഴുകയും കുട്ടിയെ രക്ഷപെടുത്താൻ ശ്രമക്കുന്നതിനിടെ ചങ്ങാടം മറിയുകയായിരുന്നു. ആദിവാസി വനമേഖലയിലാണ് അപകടമുണ്ടായത്.
Last Updated : Sep 21, 2020, 6:58 PM IST