കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്ത് പേപ്പട്ടി ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു - നെടുങ്കണ്ടം രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണം

ഒരാളെ ഇടുക്കി മെഡിക്കൽ കോളജിലും മൂന്നുപേരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു

Street dog attack at nedumkandam  dog bite at Idukki nedumkandam  നെടുങ്കണ്ടത്ത് പേപ്പട്ടി ആക്രമണം  നെടുങ്കണ്ടത്ത് നിരവധി പേരെ പേപ്പട്ടി ആക്രമിച്ചു  നെടുങ്കണ്ടം രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണം  rabid dog attack at nedumkandam
Doge Bite | നെടുങ്കണ്ടത്ത് പേപ്പട്ടി ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു

By

Published : Mar 8, 2022, 4:34 PM IST

Updated : Mar 8, 2022, 5:14 PM IST

ഇടുക്കി : നെടുങ്കണ്ടം രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഒരാളെ ഇടുക്കി മെഡിക്കൽ കോളജിലും മൂന്നുപേരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.

നെടുങ്കണ്ടത്ത് പേപ്പട്ടി ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു

ഇന്ന് രാവിലെ ഏഴോടുകൂടിയാണ് സംഭവം. കോമ്പമുക്ക് സ്വദേശികളായ ലൈല ഷാജഹാന്‍, അഗസ്തി, പങ്കജവല്ലി, നോയൽ എന്നിവർക്കാണ് കടിയേറ്റത്. ഇതിനുശേഷം മൂന്ന് പേര്‍ കൂടി ആക്രമണത്തിന് ഇരകളായി.

Also Read: യുദ്ധമുഖത്തുനിന്നും തെക്കിന്‍റെ കശ്‌മീരിലേക്ക് ; ആര്യയും സൈറയും വീട്ടിലെത്തി

രാവിലെ സ്കൂളില്‍ പോകുമ്പോഴാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയലിന് കടിയേറ്റത്. ഏലത്തോട്ടത്തിൽ പണിയെടുന്നതിനിടെയാണ് ലൈല ഷാജഹാന് നേരെ ആക്രമണമുണ്ടായത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ അഗസ്തിയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

മറ്റുള്ളവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസും മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി.

Last Updated : Mar 8, 2022, 5:14 PM IST

ABOUT THE AUTHOR

...view details