ഇടുക്കി: ലക്ഷങ്ങള്‍ മുടക്കി നിർമിച്ച ആരോഗ്യവകുപ്പിന്‍റെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം കാടുകയറി നശിക്കുന്നു. രാജകുമാരി ഖജനാപ്പാറ സബ് സെന്‍ററിന്‍റെ സമീപത്തായി ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് വേണ്ടി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടമാണ് ഉപയോഗമില്ലാതെ കാടുകയറി നശിക്കുന്നത്. ഇവിടം ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമാണ്. രാജകുമാരി പഞ്ചായത്തിലെ ഉള്‍ഗ്രാമ പ്രദേശമായ ഖജനാപ്പാറയിലെ തോട്ടം തൊഴിലാളികളുടെ ആരോഗ്യപരിപാലനം ലക്ഷ്യമിട്ടാണ് സബ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ആരോഗ്യവകുപ്പിന്‍റെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമെന്ന് പരാതി - ക്വാര്‍ട്ടേഴ്‌സ് കെട്ടിടം കാടുകയറുന്നതായി പരാതി
വിദൂരമേഖലയിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസിക്കാനായാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പണികഴിപ്പിച്ചത്
ഇതോടൊപ്പമാണ് വിദൂരമേഖലയിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസിക്കാനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പണികഴിപ്പിച്ചത്. നിർമാണം പൂര്‍ത്തിയാക്കി ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് ആരും താമസിക്കാന്‍ തയ്യാറായില്ല. ഇതോടെ കെട്ടിടം അനാഥമായി. കാടുകയറിയ കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ആളില്ലാതെ കിടക്കുന്ന കെട്ടിടം രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുകയാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങളടക്കം ഇവിടെ നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കാട് വെട്ടിത്തെളിച്ച് കെട്ടിടം സംരക്ഷിക്കുകയോ കെട്ടിടം പൊളിച്ച് നീക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.