ഇടുക്കി: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ വീട് നിര്‍മാണത്തിനെന്ന പേരില്‍ വന്‍തോതില്‍ പാറ ഖനനം നടത്തുന്നതായി പരാതി. വീട് നിര്‍മാണത്തിനെന്ന പേരില്‍ പാറപൊട്ടിച്ച് കടത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പാറ പൊട്ടിക്കലിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ വീണു. സമീപത്തുകൂടി ഒഴുകിയിരുന്ന തോടിന്‍റെ നീരൊഴുക്ക് തടഞ്ഞാണ് സ്ഥലത്തേക്ക് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ഇടുക്കി പന്നിയാര്‍കുട്ടിയില്‍ വീട് നിര്‍മാണത്തിനെന്ന പേരില്‍ പാറ ഖനനം - rajakkad
പാറ പൊട്ടിക്കലിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ വീണു.
പരാതി പറഞ്ഞിട്ടും സ്ഥലമുടമ പാറപൊട്ടിക്കുന്നത് നിര്‍ത്താന്‍ തയാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പാറ ഖനനം തടയുകയായിരുന്നു. വന്‍തോതിലുള്ള പാറ ഖനനം വീടുകള്‍ക്ക് ഭീഷണിയാണെന്ന് വില്ലേജ് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും അനുമതി ഇല്ലാതെയാണ് പാറ ഖനനം നടത്തിയിരിക്കുന്നത്. വിഷയത്തില്‍ ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ നിവേദനം നല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
വീട് നിര്‍മാണത്തിനെന്ന് പറഞ്ഞ് ഖനനം നടത്തിയ പാറ ഇവിടെ നിന്നും ലോറികളില്‍ കടത്തികൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നോ വില്ലേജില്‍ നിന്നോ ഒരുവിധ അനുമതിയും ഇല്ലാതെയാണ് പാറ ഖനനം നടത്തിയിരിക്കുന്നത്. വിഷയത്തില്‍ ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.