കടുത്തവേനലിൽ ഉരുകുന്ന ഹൈറേഞ്ച് മേഖലയിൽ കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമാണ്. ഈ അവസരത്തിലാണ് കുമളി ബസ് സ്റ്റാന്‍റിൽ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ചായപ്പീടിക' എന്ന 60 അംഗങ്ങളുള്ള വാട്സാപ്പ് കൂട്ടായ്മ കൂളർ സ്ഥാപിച്ചത്.
സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ - kumali
കുമളി ബസ് സ്റ്റാന്‍റിൻ സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ചായപ്പീടിക' എന്ന 60 അംഗങ്ങളുള്ള വാട്ട്സാപ്പ് കൂട്ടായ്മ.
സൗജന്യ കുടിവെള്ള വിതരണവുമായി വാട്സാപ്പ് കൂട്ടായ്മ
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനസേവന പ്രവർത്തനങ്ങൾക്കും ഈ ഗ്രൂപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. അംഗങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ചാണ് കൂട്ടായ്മയുടെ പുതിയ സംരംഭം. മാതൃകാപരമായ പ്രവർത്തനം ചെയ്ത ചായപ്പീടിക കൂട്ടായ്മയ്ക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Last Updated : Apr 2, 2019, 2:54 PM IST