കേരളം

kerala

ETV Bharat / state

മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു - മൂന്നാർ

പ്രതിഷേധ സംഗമം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു

ഇടുക്കി  idukki  പ്രതിഷേധ സംഗമം  അഴിക്കോടന്‍  രക്തസാക്ഷി ദിനാചരണം  ബിജെപി  Cpim  മൂന്നാർ  munnar
മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു

By

Published : Sep 24, 2020, 6:53 AM IST

ഇടുക്കി: അഴിക്കോടന്‍ രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി മൂന്നാറില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്‍റെ കരുത്തരായ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഇരുകൂട്ടരും കൊലപ്പെടുത്തുന്നു. ആദ്യകാലം മുതല്‍ ഇത്തരം രാഷ്ട്രീയമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെവി ശശി പറഞ്ഞു.

മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു
യോഗത്തിൽ എം രാജേന്ദ്രന്‍ എംവി ശശി കുമാര്‍, കെകെ വിജയന്‍, എം മഹേഷ്, ജയപ്രകാശ്, ജോബി ജോണ്‍, എം സമുദ്രപാണ്ടി, പികെ ക്യഷ്ണന്‍, വൈ മുനിയാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details