ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയമനുവദിക്കാത്തതില്‍ സമരം ശക്തമാക്കി പട്ടയാവകാശ സംരക്ഷണവേദി. ഇരട്ടയാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളുമ്പോള്‍ തങ്ങളെ മാത്രം പരിഗണിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് കല്ലാര്‍കുട്ടി നിവാസികള്‍ ആരോപിച്ചു.
പട്ടയം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍ - ഇടുക്കി
ഇരട്ടയാര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളുമ്പോള്‍ തങ്ങളെ മാത്രം പരിഗണിക്കാത്തത് ഇരട്ടത്താപ്പാണെന്ന് കല്ലാര്‍കുട്ടി നിവാസികള്‍ ആരോപിച്ചു.
പട്ടയമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കല്ലാര്‍കുട്ടിയിലെ കര്‍ഷകര്‍ കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദിക്ക് രൂപം നല്‍കിയത്.ഇത് മുന്‍ നിര്‍ത്തി നിരവധി സമരപരിപാടികള്‍ക്കും സംരക്ഷണവേദി നേതൃത്വം നല്‍കി. ജില്ലയില്‍ കഴിഞ്ഞ തവണ നടന്ന പട്ടയമേളക്ക് മുന്നോടിയായി പട്ടയമെന്ന ആവശ്യമുന്നയിച്ച് റവന്യുമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും നിവേദനവും സമര്‍പ്പിച്ചിരുന്നു. വീണ്ടും മെല്ലപ്പോക്ക് തുടരുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഞായറാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് കല്ലാര്‍കുട്ടി സെന്‍റ് ജോസഫ് എല്‍.പി സ്‌കൂളില്‍ ആലോചനാ യോഗം സംഘടിപ്പിക്കുമെന്നും സംരക്ഷണവേദി അംഗങ്ങള്‍ പറഞ്ഞു.