ഇടുക്കി: കൃഷി ദേഹണ്ഡങ്ങള്‍ വനപാലകര്‍ വെട്ടി നശിപ്പിച്ചതായി ആരോപിച്ച് കുരിശുപാറ,കോട്ടപ്പാറ മേഖലയിലെ ഒരു വിഭാഗം കര്‍ഷകര്‍ അടിമാലി കൂമ്പന്‍പാറ റെയിഞ്ച് ഓഫീസിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വനപാലകര്‍ അന്യായമായി ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചുവെന്നാണ് കര്‍ഷകരുടെ പരാതി. അതേസമയം മലയാറ്റൂര്‍ റിസര്‍വിന്‍റെ ഭാഗമായ റവന്യു ഫോറസ്റ്റില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുകയാണ് തങ്ങള്‍ ചെയ്‌തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ബുധനാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിന് മുമ്പിലേക്ക് പ്രതിഷേധവുമായി കോട്ടപ്പാറ, കുരിശുപാറ മേഖലകളില്‍ നിന്നും ഒരു വിഭാഗം കര്‍ഷകരെത്തിയത്.
വനപാലകർ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിച്ചു; പ്രതിഷേധവുമായി കർഷകർ - കേരള ഫോറസ്റ്റ്
കൃഷി ദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിക്കുന്ന വനപാലകരുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുമ്പോൾ റവന്യു ഫോറസ്റ്റില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുകയാണ് തങ്ങള്‍ ചെയ്‌തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
![വനപാലകർ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിച്ചു; പ്രതിഷേധവുമായി കർഷകർ idukki kerala forest protest against forest department ഇടുക്കി കേരള ഫോറസ്റ്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിനെതിരെ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9444215-thumbnail-3x2-strike.jpg)
വനപാലകർ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിച്ചു; പ്രതിഷേധവുമായി കർഷകർ
വനപാലകർ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടി നശിപ്പിച്ചു; പ്രതിഷേധവുമായി കർഷകർ
നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളമായി കൃഷി നടത്തിപ്പോന്നിരുന്ന 2 ഏക്കറോളം സ്ഥലത്തെ 300 ഓളം ഏലച്ചെടികള്‍ വനപാലകര്‍ വെട്ടിനശിപ്പിച്ചതായി കര്‍ഷകരില്‍ ഒരാളായ ദിലീപ് പറഞ്ഞു. കുരിശുപാറമേഖലയിലെ ഇരുപത്തിയഞ്ചോളം വരുന്ന കര്‍ഷകരായിരുന്നു പ്രതിഷേധവുമായി റെയിഞ്ചോഫീസിന് മുമ്പില്‍ എത്തിയത്. കൃഷി ദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിക്കുന്ന വനപാലകരുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു. വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
Last Updated : Nov 5, 2020, 8:14 PM IST