ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്‌ത നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹൈറേഞ്ച് സരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി. പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിൻവലിച്ച നടപടിയിലാണ് പ്രതിഷേധം.
പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്‌ത നടപടിക്കെതിരെ പ്രതിഷേധം - ഇടുക്കി
പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിൻവലിച്ച നടപടിയിലാണ് പ്രതിഷേധം.
പട്ടയ ഭൂമിയിലെ മരത്തിന്‍റെ ഉടമസ്ഥാവകാശമടക്കം കര്‍ഷകന് നല്‍കുന്ന ഉത്തരവാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. കുടിയേറ്റ കാലത്തിന് ശേഷം കര്‍ഷകന് കിട്ടിയ അവകാശം റദ്ദ് ചെയ്‌ത നടപടി പിന്‍വലിക്കണമെന്നാണ് ഹൈറേഞ്ച് സരക്ഷണ സമിതിയുടെ ആവശ്യം. പട്ടയം ലഭിച്ചപ്പോൾ ഉള്ള മരങ്ങൾക്ക് മരവില അടച്ചിട്ടുള്ളതുമാണ്. 2017 ലെ ഉത്തരവില്‍ വ്യക്തത നല്‍കി 2020ലും ഉത്തരവ് ഇറക്കിയിരുന്നു. ഇത് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. അതാണിപ്പോൾ സർക്കാർ റദ്ദ് ചെയ്‌തിരിക്കുന്നത്. തീരുമാനത്തിന് പിന്നില്‍ വലിയ അജണ്ടകളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമതി ആരോപിച്ചു.