ഇടുക്കി: ഇടുക്കി പാമ്പനാറില്‍ ഭൂവുടമയെ ഇറക്കിവിടാന്‍ ശ്രമിച്ച സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്‍റിന്‍റെ വാദം പൊളിഞ്ഞു.പീരുമേട്ടില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌തതോടെ സ്ഥലം ഭൂവുടമയായ പി കെ സിംഗിന്‍റേതാണെന്ന് കണ്ടെത്തി.ഭൂമി പി കെ സിംഗിന് നല്‍കാനും സമിതി തീരുമാനമായി.
ഭൂവുടമ പി കെ സിങ് തന്നെ,ഭൂരഹിതർക്ക് അഞ്ച് ഏക്കര്‍ നല്‍കുമെന്ന് പി കെ സിങ് - ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമ പി കെ സിംഗിനെന്ന് പീരുമേട് താലൂക്ക് വികസന സമിതി
ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമ പി കെ സിംഗിനെന്ന് പീരുമേട് താലൂക്ക് വികസന സമിതി

1979 ല്‍ ആര്‍ ബി റ്റി കമ്പനിയില്‍ അസിസ്റ്റന്‍റ് മാനേജരായി എത്തിയ ഉത്തരേന്ത്യക്കാരനായ പി കെ സിംഗാണ് ഭൂവുടമ. നീണ്ട 30 വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം വാങ്ങിയ ഭൂമിയുടെ പേരിലാണ് തര്‍ക്കം നടന്നത്.വൃദ്ധനായ പി.ക സിംഗിനും ഭാര്യയ്ക്കും നിയമപരമായി അവകാശപ്പെട്ട ഭൂമിയില്‍ സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്‍റ് തര്‍ക്കം ഉന്നയിക്കുകയായിരുന്നു.ഭൂമി തിരികെ കിട്ടിയാല്‍ പീരുമേട് പഞ്ചായത്തിലെ ഭവന ഭൂരഹിതരായ ആളുകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കുമെന്ന് പി കെ സിംഗ് പറഞ്ഞു.
സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് 900 ഏക്കര്‍ ഭൂമി സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്‍റ് കൈവശപ്പെടുത്തിയത്. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് എസ്റ്റേറ്റ് മാനേജ്‌മെന്‍റിന് തിരിച്ചടിയായത്.