ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒൻപതേക്കർ പുത്തൻവീട്ടിൽ അജിത് അശോകനെ (23) ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്തിന്‍റെ വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒൻപതേക്കർ പുത്തൻവീട്ടിൽ അജിത് അശോകനെ (23) ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു
പീഡനത്തിനിരയാകുന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായപ്പോൾ പ്രതി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പ്രണയ സമയത്ത് പീഡനത്തിനിരയാക്കി മൊബൈൽ ഫോണിൽ പകർത്തിയ നഗ്നചിത്രങ്ങൾ കാട്ടി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പല തവണ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അജിത് സ്ഥിരമായി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി.രാജ്മോഹനന്‍റെ നിർദേശപ്രകാരം ഉപ്പുതറ സി.ഐ എം.എസ്.റിയാസാണ് കേസന്വേഷിക്കുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.