ഇടുക്കി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ആളുകളുടെ തിരക്കൊഴിഞ്ഞതോടെ ജില്ലയിലെ സ്വകാര്യ ബസുടമകളും ജീവനക്കാരും പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ബസ് സര്‍വീസ് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ബസുടമകളും ജീവനക്കാരും പറയുന്നു.
ഇടുക്കിയിലെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ - Private bus owners in Idukki facing crisis due to covid
വാഹനത്തില്‍ ഇന്ധനം നിറക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്ന് ബസുടമകള്‍
![ഇടുക്കിയിലെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ കൊവിഡ് ഭീതിയിൽ ഇടുക്കിയിലെ സ്വകാര്യ ബസ് സർവ്വീസുകൾ പ്രതിസന്ധിയിൽ ഇടുക്കിയിലെ സ്വകാര്യ ബസ് സർവ്വീസുകൾ പ്രതിസന്ധിയിൽ സ്വകാര്യ ബസ് സർവ്വീസുകൾ പ്രതിസന്ധിയിൽ ഇടുക്കി Private bus owners in Idukki facing crisis due to covid Idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6474720-696-6474720-1584673347593.jpg)
കൊവിഡ് ഭീതിയിൽ ഇടുക്കിയിലെ സ്വകാര്യ ബസ് സർവ്വീസുകൾ പ്രതിസന്ധിയിൽ
ഇടുക്കിയിലെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ
അങ്ങേയറ്റം നഷ്‌ടത്തിലായ ചില സര്‍വീസുകള്‍ ബസുടമകള്‍ നിര്‍ത്തി വെച്ചു. പലയിടത്തേക്കും വളരെ കുറച്ച് യാത്രക്കാരുമായാണ് ബസുകളുടെ സര്‍വീസ് നടത്തുന്നത്. വാഹനത്തില്‍ ഇന്ധനം നിറക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു. ജീവനക്കാരുടെ വേതനവും ഇന്ധനത്തുകയും കഴിഞ്ഞാൽ വട്ടപൂജ്യമാണ് ഹൈറേഞ്ചിലെ പല ബസുകളുടെയും സര്‍വീസ് കലക്ഷന്‍. കെഎസ്ആര്‍ടിസി ബസുകളും നഷ്‌ടത്തിലാണ്.
Last Updated : Mar 20, 2020, 9:39 AM IST