കേരളം

kerala

ETV Bharat / state

പ്രിന്‍റിങ്‌ മേഖലയിലെ തൊഴിലാളികൾക്ക് ഇത്  വറുതിയുടെ ഓണക്കാലം

പ്രസുകള്‍ അടച്ച് പൂട്ടിയതോടെ ലക്ഷങ്ങള്‍ ലോണെടുത്ത ഉടമകള്‍ കടക്കെണിയിലായതിനൊപ്പം ഈ മേഖലയില്‍ തെഴിലെടുത്തിരുന്ന നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു.

പ്രിന്‍റിങ്‌ മേഖലയിലെ തൊഴിലാളികൾക്ക് ഇത്  വറുതിയുടെ ഓണക്കാലം  latest idukki
പ്രിന്‍റിങ്‌ മേഖലയിലെ തൊഴിലാളികൾക്ക് ഇത്  വറുതിയുടെ ഓണക്കാലം

By

Published : Aug 28, 2020, 8:54 AM IST

ഇടുക്കി:ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഒരു മേഖലയാണ് പ്രിന്‍റിങ്‌ വ്യവസായം. ഓണാഘോഷങ്ങളുടെ നോട്ടീസും പോസ്റ്ററുകളുമായി പ്രിന്‍റിങ് മെഷീനുകൾ നിർത്താതെ ചലിച്ചിരുന്ന കാലം എന്നാല്‍ കൊവിഡ് എന്ന മഹാമാരിയിൽ ആരവങ്ങളും ആള്‍കൂട്ടങ്ങളും വീടുകളില്‍ ഒതുങ്ങിയപ്പോള്‍ പ്രിന്‍റിങ് മേഖലയിലെ തൊഴിലാളികൾക്ക് ഇത് വറുതിയുടെ ഓണക്കാലമാണ്.

മുൻ വർഷങ്ങളിൽ ഓണക്കാലമെത്തിയാല്‍ കൊയ്ത്ത് കാലമായിരുന്നു പ്രിന്‍റിങ് മേഖലയ്ക്ക്. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഓണാഘോഷങ്ങളുടെ നോട്ടീസ് അച്ചടിക്കുന്ന ആരവങ്ങൾ ഉയർന്നിരുന്ന പ്രസുകൾ ഈ ഓണക്കാലം പഴയപ്രതാപകാലത്തിന്‍റെ ഓര്‍മകള്‍ അയവിറക്കി പട്ടിണിയുടെ കഥപറയുകയാണ്. കൊവിഡ് മഹാമാരിയില്‍ എല്ലാം അടച്ചു പൂട്ടിയപ്പോള്‍ നിശ്ചലമായതാണ് ഈ മേഖലയും. പിന്നീട് ഒരുയര്‍ത്തെഴുന്നേല്‍പ്പുണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഒരു ഉത്സവ സീസണും ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഈ ഓണക്കാലും പ്രതിസന്ധി മാത്രമാണ് സമ്മാനിച്ചത്.പ്രസുകള്‍ അടച്ച് പൂട്ടിയതോടെ ലക്ഷങ്ങള്‍ ലോണെടുത്ത ഉടമകള്‍ കടക്കെണിയിലായതിനൊപ്പം ഈ മേഖലയില്‍ തെഴിലെടുത്തിരുന്ന നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. എല്ലാ മേഖലയിലും സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരെ ആരും ഓര്‍മിച്ചതുമില്ല.

For All Latest Updates

ABOUT THE AUTHOR

...view details