ഇടുക്കി: കൊവിഡില്‍ തട്ടി തിരക്ക് കുറഞ്ഞിരുന്ന ഹൈറേഞ്ചേിലെ ഫ്ലക്‌സ് പ്രിന്‍റിങ് കേന്ദ്രങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമായി. സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതോടെ ബാനറുകളും പോസ്റ്ററുകളും അടിക്കാന്‍ പ്രിന്‍റിങ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും തിരക്കാണ്. ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും പുറമെ പ്രിന്‍റഡ് മാസ്‌ക്കുകള്‍, ടീഷര്‍ട്ടുകള്‍, തൊപ്പികള്‍ എന്നിവക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. സീറ്റ് ഉറപ്പായ സ്ഥാനാർഥികളും പ്രവര്‍ത്തകരും പോസ്റ്ററുകളും ബാനറുകളും അച്ചടിക്കുവാനുള്ള തിരക്കിലാണ്.
ഇടുക്കിയിൽ പ്രിന്‍റിങ് കേന്ദ്രങ്ങൾ സജീവമാകുന്നു
ബാനറുകള്‍, പോസ്റ്ററുകള്‍, പ്രിന്‍റഡ് മാസ്‌ക്കുകള്‍, ടീഷര്‍ട്ടുകള്‍, തൊപ്പികള്‍ എന്നിവക്കെല്ലാം ആവശ്യക്കാര്‍ വർധിക്കുകയാണ്.
ബാനറുകളും പോസ്റ്ററുകളും ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്‌ത് സ്ഥാനാര്‍ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുകയാണ്. പ്രചാരണ രംഗം മുറുകുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് പ്രിന്‍റിങ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് തുണിയിലാണ് പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികള്‍ നിലനില്‍ക്കുന്നതിനാല്‍ നവ മാധ്യപ്രചാരണങ്ങള്‍ക്കൊപ്പം വോട്ടറുടെ കണ്ണെത്തുന്നിടത്ത് ഫ്ലക്‌സുകള്‍ സ്ഥാപിക്കാനും സ്ഥാനാർഥികൾ ശ്രദ്ധ നല്‍കുന്നുണ്ട്. കൊവിഡ് കാലം തീര്‍ത്ത വരുമാനത്തിലെ ഇടിവ് തെരഞ്ഞെടുപ്പ് കാലം തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഫ്ലക്‌സ് പ്രിന്‍റിങ് സമൂഹം.