ഇടുക്കി: ഏഷ്യയുടെ സൗന്ദര്യ രാജകുമാരിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇടുക്കിയിൽ നിന്നും ഒരു കൊച്ചുമിടുക്കി. ദുബായില്‍ നടന്ന ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് പത്ത് വയസുകാരിയെ ആദ്യ നേടിയെത്തിയത്. പ്രിന്‍സസ് ഓഫ് ഏഷ്യ, റൈസിങ് സ്റ്റാര്‍, ഫേസ് ബുക്ക് സ്റ്റാര്‍ എന്നീ പുരസ്കാരങ്ങള്‍ക്കാണ് ആദ്യ അര്‍ഹയായത്.
'റൈസിങ് സ്റ്റാര്‍, ഫേസ് ബുക്ക് സ്റ്റാര്‍, പ്രിന്‍സസ് ഓഫ് ഏഷ്യ'; ഇടുക്കിയില്‍ നിന്നൊരു കുഞ്ഞു വലിയ സുന്ദരി - adhya Junior Model International Beauty Pageant
മലബാര്‍ ഫാഷന്‍ ഷോയിലേയും ഫാഷന്‍ റണ്‍വേ ഇന്റര്നാഷണലിലേയും നാഷണല്‍ ഫിനാലെയിലേയും മികച്ച പ്രകടനം ജൂനിയര്‍ മോഡല്‍ ഇന്റർനാഷണല്‍ ഷോയിലേയ്ക്ക് വഴി തെളിച്ചു. ടെലിവിഷന്‍ ഷോകളില്‍ മോഡലുകള്‍ ചുവട് വെയ്ക്കുന്നത് അനുകരിച്ചാണ് നെടുങ്കണ്ടം ചെമ്മണ്ണാര്‍ സ്വദേശി ജിമ്മിയുടേയും ലിജിയുടേയും മകൾ ആദ്യ മോഡലിങ് രംഗത്തേയ്ക്ക് കടന്ന് വന്നത്.
ടെലിവിഷന്‍ ഷോകളില്‍ മോഡലുകള്‍ ചുവട് വെയ്ക്കുന്നത് അനുകരിച്ചാണ് നെടുങ്കണ്ടം ചെമ്മണ്ണാര്‍ സ്വദേശി ജിമ്മിയുടേയും ലിജിയുടേയും മകൾ ആദ്യ മോഡലിങ് രംഗത്തേയ്ക്ക് കടന്ന് വന്നത്. മലബാര്‍ ഫാഷന്‍ ഷോയിലേയും ഫാഷന്‍ റണ്‍വേ ഇന്റര്നാഷണലിലേയും നാഷണല്‍ ഫിനാലെയിലേയും മികച്ച പ്രകടനം ജൂനിയര്‍ മോഡല്‍ ഇന്റർനാഷണല്‍ ഷോയിലേയ്ക്ക് വഴി തെളിച്ചു. ഒടുവിൽ ശ്രദ്ധേയമായ മൂന്ന് പുരസ്കാരങ്ങൾ നേടിയെടുക്കാന്‍ ഈ കൊച്ചുമിടുക്കിക്ക് സാധിച്ചു.
മോഡലിങിനോടുള്ള ആദ്യയുടെ താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍, പരിശീലനത്തിന് സൗകര്യം ഒരുക്കി നല്കി. പരിശീലകര്‍ പകര്‍ന്ന് നല്കിയ അറിവുകളും യുട്യൂബിന്റെ സഹായത്തോടെ സ്വയം സ്വായത്തമാക്കിയ അറിവുകളും ഒരുമിപ്പിച്ചാണ് ലോക മത്സര വേദിയില്‍ ആദ്യ മാറ്റുരച്ചത്. റാംപുകളില്‍ ചുവട് വെച്ച്, ഫാഷന്‍ ലോകത്തിന്റെ നെറുകയില്‍ എത്താനുള്ള പരിശ്രമത്തിലാണ് നാലാം ക്ലാസുകാരിയായ ഈ കൊച്ചുമിടുക്കി.