ഇടുക്കി : ഹൈറേഞ്ച് മേഖലയില്‍ സിമന്‍റ് വില കുതിച്ചുയരുന്നു. സമ്പൂര്‍ണ്ണ അടച്ചിടലിനു ശേഷം ചാക്കൊന്നിന് 50 മുതല്‍ 60 രൂപ വരെ വിലവര്‍ധനവുണ്ടായതായി ഉപഭോക്താക്കള്‍ പറഞ്ഞു. ലോക്ക് ഡൗണിന് മുൻപ് 390 രൂപയായിരുന്നു സിമന്‍റ് ഇപ്പോൾ ഒരു ചാക്കിന് 450 ആണ് വില. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരികയും ചെറുകിട നിര്‍മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്തതോടെ സിമന്‍റിന് വില വർദ്ധിച്ചു.
ഹൈറേഞ്ചിൽ സിമന്‍റിന് തീ വില - cement
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരികയും ചെറുകിട നിര്‍മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്തതോടെ സിമന്‍റിന് വില വർദ്ധിച്ചു.

ഹൈറേഞ്ചിൽ സിമന്‍റിന് തീ വില
ഹൈറേഞ്ചിൽ സിമന്‍റിന് തീ വില
കൂടാതെ വിലവര്‍ധനവിനൊപ്പം സിമന്‍റിന് ക്ഷാമം നേരിടുന്നതായും നിർമാണ തൊഴിലാളിയായ ജെയിൻസ് പറയുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗതാഗതനിരോധനം നിലനിന്നിരുന്നതിനാല്‍ മതിയായ അളവില്‍ സിമന്‍റ് ഗോഡൗണുകളില്‍ എത്തിയിരുന്നില്ല. പലയിടങ്ങളിലും ഗോഡൗണുകളില്‍ സ്‌റ്റോക്കുണ്ടായിരുന്ന സിമന്‍റാണ് വില്‍പ്പന നടത്തി വരുന്നത്. ക്ഷാമവും ആവശ്യകതയും ചൂഷണം ചെയ്ത് അനധികൃതമായി സിമന്‍റിന്‍റെ വിലവര്‍ധിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.