ഇടുക്കി: ഗര്‍ഭണിയായ യുവതി പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും. രക്തശ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അട്ടപ്പളം സ്വദേശി ജിജിയാണ് രാവിലെയാണ് മരിച്ചത്. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയില്‍ ഗര്‍ഭിണി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍ - ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കൾ
കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അധ്യാപികയായ ജിജി ജോര്‍ജ്ജിനെ രക്തശ്രാവത്തെ തുടര്‍ന്നാണ് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭവസ്ഥ ശിശു മരിച്ചതായി ഡോക്‌ടര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തിര ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും എന്നാല്‍ ശസ്‌ത്രക്രിയക്ക് മുമ്പ് യുവതി മരിക്കുകയാണുണ്ടായത്. തുടര്‍ന്നാണ് ആശുപത്രി അധികൃതരുടെ വീഴ്‌ചയാണ് യുവതി മരിക്കാന്‍ കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണത്തെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയുവെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.