ഇടുക്കി: സമഗ്ര കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് രാജാക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലാണ് കുളമ്പ് രോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കി വരുന്നത്. മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള പശുക്കൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഒരു വർഷത്തിൽ രണ്ട് തവണ പ്രതിരോധ കുത്തിവെപ്പുകളെടുക്കണം.
സമഗ്ര കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് തുടക്കം - rajakkad veterinary
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കുളമ്പ് രോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നത്
സമഗ്ര കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് തുടക്കം
ക്ഷീര കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് കാലികൾക്ക് കുളമ്പ് രോഗം പടർന്നുപിടിച്ച് മരണം സംഭവിക്കുന്നത്. പ്രതിരോധ മരുന്നുകൾ നൽകുകയെന്നത് മാത്രമാണ് ഇതിന് പരിഹാരം. ഒരു ദിവസം 40 മുതൽ 50 വരെ പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ സാധിക്കുമെന്ന് വെറ്റിനറി സർജൻ ഡോ.സിബി പറഞ്ഞു. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കുളമ്പ് രോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നത്.
Last Updated : Feb 28, 2020, 3:49 PM IST