ഇടുക്കി:ഇടുക്കി ജില്ലയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ ഇടുക്കി ജില്ല യുവജന കേന്ദ്രവും തൊടുപുഴ നഗരസഭയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇടുക്കിയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണവും - Pre-monsoon cleaning in idukki
തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണിലെ മുഴുവന്‍ വെയ്റ്റിംഗ് ഷെഡുകളും പരിസരവും, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി.
ഇടുക്കിയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചു
വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലുടനീളം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശുചീകരണ പരിപാടികൾ നടക്കും. തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണിലെ മുഴുവന്‍ വെയ്റ്റിംഗ് ഷെഡുകളും പരിസരവും, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്‌തു.