ഇടുക്കി:കോഴിയിറച്ചി വിഭവങ്ങളെ കൈവിടാനൊരുങ്ങി ഹോട്ടല്‍ ഉടമകള്‍. കോഴിയിറച്ചി വില കുതിച്ചുര്‍ന്നതോടെയാണ് ഹോട്ടലുടമകള്‍ കോഴിയിറച്ചി വിഭവങ്ങൾ ഉപേക്ഷിച്ചു തുടങ്ങിയത്. 145 രൂപയാണ് മധ്യകേരളത്തിലെ കോഴി വില.
ഒരാഴ്‌ചയില്‍ ഉയർന്നത് 10 രൂപ
കോഴിത്തീറ്റ വില ഉയര്‍ന്നതാണ് ഇറച്ചി കോഴി വില കുതിക്കാന്‍ കാരണമെന്നാണ് കോഴി വ്യാപാരികളുടെ അഭിപ്രായം. കോഴിഇറച്ചിക്ക് പുറമെ സവാളയുടെയും പാചക വാതകത്തിന്‍റെയുമൊക്കെ വില കുതിച്ചുയരുന്നത് ഹോട്ടല്‍ മേഖലക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ഇനിയും വില ഉയര്‍ന്നാല്‍ എങ്ങനെ കോഴി വിഭവങ്ങള്‍ വിളമ്പുമെന്ന ആശങ്കയും ഹോട്ടല്‍ ഉടമകള്‍ പങ്ക് വയ്ക്കുന്നു.