കേരളം

kerala

ETV Bharat / state

മറയൂരിൽ മാത്രമല്ല, ഹൈറേഞ്ചില്‍ എവിടെയും ഉരുളക്കിഴങ്ങ് വിളയും; വിജയക്കൊടി പാറിച്ച് ചൂരക്കാട്ടിൽ ജോണി

Potato farming in Kerala: ഉരുളക്കിഴങ്ങ് കൃഷിയില്‍ ഇത് ജോണിയുടെ രണ്ടാം ഊഴം. കൃഷി ചെയ്‌തത് പാട്ടത്തിനെടുത്ത 30 സെന്‍റ് തരിശ് ഭൂമിയില്‍.

Potato farming Idukki  Potato farming high range Idukki  Potato farming in Kerala  Summer season vegetable farming Idukki  Seasonal farming kerala  ഉരുളക്കിഴങ്ങ് മറയൂരിൽ മാത്രമല്ല  ഉരുളക്കിഴങ്ങ് കൃഷി ഇടുക്കിയില്‍  ഉരുളക്കിഴങ്ങ് കൃഷി കേരളത്തില്‍  കേരളത്തിലെ ശീതകാല പച്ചക്കറി കൃഷി
Potato farming high range Idukki

By ETV Bharat Kerala Team

Published : Dec 2, 2023, 12:55 PM IST

ഉരുളക്കിഴങ്ങ് കൃഷിയില്‍ ചൂരക്കാട്ടിൽ ജോണിയുടെ വിജയഗാഥ

ഇടുക്കി : ശീതകാല പച്ചക്കറി മറയൂരിൽ മാത്രമല്ല, ഹൈറേഞ്ചിന്‍റെ മറ്റ് മേഖലകളിലും സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് സേനാപതി മാങ്ങാത്തൊട്ടി സ്വദേശി ചൂരക്കാട്ടിൽ ജോണി (Potato farming Idukki). പാട്ടത്തിനെടുത്ത സ്ഥലത്ത് ഉരുളക്കിഴങ്ങ് രണ്ടാം വർഷവും വിജയകരമായി വിളയിച്ച് മാതൃകയായിരിക്കുകയാണ് ജോണി എന്ന കർഷൻ.

മൂന്നാറിലെ മറയൂരിലും കാന്തല്ലൂരിലും വട്ടവടയിലും മാത്രമല്ല, ഇനി ഹൈറേഞ്ചിന്‍റെ എല്ലായിടങ്ങളിലും ഉരുളക്കിഴങ്ങ് കൃഷി വിജയകരമായി വിളയിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ജോണിയുടെ കൃഷിയിടം (Potato farming high range Idukki). പാട്ടത്തിനെടുത്ത 30 സെന്‍റ് സ്ഥലത്ത് വിജയകരമായിരുന്നു ഇത്തവണയും ജോണിയുടെ ഉരുളക്കിഴങ്ങ് കൃഷി. തരിശായി കിടന്നിരുന്ന ഭൂമി പാട്ടത്തിനെടുത്ത് വിജയകരമായി പച്ചക്കറി കൃഷികൾ വിളയിച്ച് മറ്റുള്ളവരെ കൃഷിയിലേയ്ക്ക് ആകർഷിക്കുന്നതാണ് ജോണിയുടെ കൃഷി രീതി (Potato farming in Kerala).

രാജ്യത്തിന്‍റെ നിലനിൽപ്പ് കർഷകരിലൂടെയാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ജോണി, പുതുതലമുറയ്ക്ക് കാർഷിക മേഖലയുടെ അനിവാര്യത കാണിച്ച് കൊടുക്കുകയാണ്. ജോണിയ്ക്ക് സഹായമായി ഭാര്യ മേരിയും സജീവമായി കൂടെയുണ്ട്. 60 വയസുകാരനായ ജോണി വർഷങ്ങളായി ഇത്തരത്തിൽ പച്ചക്കറി ഉൾപ്പെടെയുടെ കൃഷികൾ നടത്തി ഉപജീവനം നടത്തി വരുന്ന ആളാണ്.

ഉരുളക്കിഴങ്ങ് കൂക്ഷിയ്ക്ക് പുറമെ പയർ, പാവൽ, ഇഞ്ചി തുടങ്ങിയവയും വിജയകരമായി കൃഷി ചെയ്‌തിട്ടുണ്ട്. ജോണിയ്ക്ക് കൃഷിയ്ക്ക് വേണ്ട പൂർണ പിന്തുണയുമായി സേനാപതി കൃഷി ഭവനും രംഗത്തെത്തി. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ജോണിയുടെ ശ്രമം.

അടുത്തിടെയാണ് കാന്തല്ലൂരിലെ കുങ്കുമപ്പൂ കൃഷി വാര്‍ത്തയായത് (Saffron farming Idukki). കാര്‍ഷിക വിളകള്‍ കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന കാന്തല്ലൂരില്‍ നൂറുമേനി വിളഞ്ഞ കുങ്കുമപ്പൂ യഥാര്‍ഥത്തില്‍ അത്‌ഭുതമായിരുന്നു. കശ്‌മീരിന് മാത്രം സ്വന്തമായിരുന്ന കുങ്കുമപ്പൂ ഇങ്ങ് കേരളത്തിന്‍റെ ഇടുക്കിയിലും വളരും എന്ന് തെളിയിക്കുകയായിരുന്നു കാന്തല്ലൂര്‍ പെരുമല സ്വദേശി രാമമൂര്‍ത്തി.

ശാന്തന്‍പാറ ബാപ്പുജി കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ രണ്ടര വര്‍ഷത്തെ പരീക്ഷണ ഫലമായാണ് കുങ്കുമപ്പൂ കൃഷി വിജമായത്. കൃഷിക്കായി ഉപയോഗിച്ച വിത്തുകള്‍ കശ്‌മീരില്‍ നിന്ന് എത്തിച്ച്, ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മുളപ്പിച്ചവയായിരുന്നു. വിത്ത് മുളപ്പിച്ച് രാമമൂര്‍ത്തിയുടെ കൃഷിയിടത്തില്‍ പരീക്ഷിച്ചു.

ആദ്യ വര്‍ഷം മഴ വിലങ്ങുതടിയായി. എന്നാല്‍ രണ്ടാം വര്‍ഷം പ്രതിസന്ധികളെ അതിജീവിച്ച് നൂറുമേനി വിളവ് ലഭിച്ചു. ഹെക്‌ടറിന് എട്ട് കിലോ വരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കിലോയ്ക്ക് രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് വില. ഐസിഎആര്‍ ഡയറക്‌ടര്‍ ഡോ. വെങ്കിട സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യ വിളവെടുപ്പ്.

കുങ്കുമപ്പൂ കൃഷിയിലെ കേരളത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമുണ്ട്. ആദ്യ ഘട്ടത്തില്‍ 150 കിലോ വിത്താണ് എത്തിച്ചത്. നിലവിലെ കൃഷിയിടത്തില്‍ നിന്നും കൂടുതല്‍ വിത്ത് ഉത്‌പാദിപ്പിക്കുകയാണ് ലക്ഷ്യം. പിന്നാലെ കൃഷി വ്യാപകമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

Also Read:കശ്‌മീരിന് മാത്രം സ്വന്തമായിരുന്ന കുങ്കുമപ്പൂ ഇനി കാന്തല്ലൂരിന്‍റെ മണ്ണിലും... കൃഷിയിൽ നൂറുമേനി വിളവ്

ABOUT THE AUTHOR

...view details