ഇടുക്കി: ബൂത്തിലെത്തിയ സമ്മതിദായകന്‍റെ വോട്ട് പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതായി പരാതി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. തൂക്കുപാലം കുന്നേൽ അനിൽകുമാറിനാണ് വോട്ടാണ് ഇത്തരത്തില്‍ നിഷേധിക്കപെട്ടത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോൾ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്‌ത് പോസ്റ്റൽ ബാലറ്റ് ഇഷ്യൂഡെന്ന് രേഖപ്പെടുത്തിയിരുന്നു.
'പോസ്റ്റല്‍ ബാലറ്റില്‍ പോസ്റ്റായി' നെടുങ്കണ്ടത്ത് വോട്ട് നിഷേധമെന്ന് പരാതി - denial of votes news
വോട്ട് ചെയ്യാന്‍ എത്തിയപ്പോൾ ചുവന്ന മഷി കൊണ്ട് മാർക്ക് ചെയ്‌ത് പോസ്റ്റൽ ബാലറ്റ് ഇഷ്യൂഡെന്ന് രേഖപ്പെടുത്തിയിരുന്നു. തൂക്കുപാലം കുന്നേൽ അനിൽകുമാറാണ് പരാതിക്കാരന്‍

വോട്ട് നിഷേധമെന്ന് പരാതി
കല്ലാർ ഗവൺമെൻറ് എൽ പി സ്‌കൂളിലെ എൺപത്തിയൊന്നാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് അനില്‍കുമാര്‍. വോട്ട് നിഷേധിച്ചതിനെ തുടർന്ന് ബിഡിഒ, തഹസിൽദാർ, ഇആർഒ തുടങ്ങിയവർക്ക് ഇയാള്‍ പരാതി നൽകി. ഓട്ടോ തൊഴിലാളിയായ പരാതിക്കാരന്‍റെ വോട്ട് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഗവൺമെന്‍റ് ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ രേഖപ്പെടുത്തിയെന്നാണ് സൂചന.
വോട്ട് നിഷേധിച്ചതിനെ തുടർന്ന് ബിഡിഒ, തഹസിൽദാർ, ഇആർഒ തുടങ്ങിയവർക്ക് തൂക്കുപാലം കുന്നേൽ അനിൽകുമാര്‍ പരാതി നൽകി.