ഇടുക്കി : നെടുങ്കണ്ടത്തെ 13 വയസുകാരന്‍റേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരമാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഴവര സ്വദേശിയായ ജെറാൾഡിനെ നെടുങ്കണ്ടത്തെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക്‌ഡൗണ്‍ കാലം മുതൽ മിക്ക ദിവസങ്ങളിലും കുട്ടി നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കുട്ടിയ്‌ക്ക് താത്‌പര്യമുണ്ടായിരുന്നില്ല. മദ്യപിച്ച ശേഷം അച്ഛൻ ശകാരിയ്ക്കുന്നത് കുട്ടിയ്‌ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.