ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം എത്തിക്കും.
കൊവിഡാനന്തര ചികിത്സ: മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ പഞ്ചായത്ത്
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡാനന്തര ചികിത്സ: മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ പഞ്ചായത്ത്
ALSO READ:സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ചിത്തിരപുരം സി.എച്ച്.സി, കല്ലാര്‍ പി.എച്ച്.സി ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളില്‍ അലോപ്പതി, ആയ്യുര്‍വ്വേദ, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും, സോഷ്യോ സൈക്കോ കൗണ്‍സിലറുടെയും സേവനവും മൊബൈല്‍ ക്ലിനിക്കിലൂടെ ലഭ്യമാകും.