ഇടുക്കി: പുതിയ തലമുറക്ക് വായനയുടെയും സാംസ്‌കാരിക മൂല്യങ്ങളുടെയും പ്രാധാന്യം പകര്‍ന്നു നല്‍കി സേനാപതി മാര്‍ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ വാർഷിക ആഘോഷം. പാട്ടും കവിതയുമായി കുട്ടികള്‍ക്കൊപ്പം പ്രശസ്‌ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാൻ പങ്കെടുത്തു. ഉപയോഗിച്ച് ഉപേക്ഷിക്കേണ്ട ഒരു സ്ഥലമായാണ് മനുഷ്യനിന്ന് പ്രപഞ്ചത്തെ കാണുന്നതെന്ന് അനിൽ പനച്ചൂരാന്‍ പറഞ്ഞു.
പാട്ടും കവിതയുമായി കുട്ടികള്‍ക്കൊപ്പം കവി അനില്‍ പനച്ചൂരാൻ - popular poet anil panachooran
സേനാപതി മാര്‍ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ വാർഷികാഘോഷം സംഘടിപ്പിച്ചു
പനച്ചൂരാൻ
എഴുത്തും വായനയും മലയാളത്തിന്‍റെ സംസ്‌കാരം എന്ന സന്ദേശം പകര്‍ന്നാണ് വാർഷിക ആഘോഷം സംഘടിപ്പിച്ചത്. വാർഷിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. പുതുതലമുറ വായനയുടെ ലോകത്ത് നിന്നും അകന്നു പേകുന്ന കാലത്ത് കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും എഴുത്തിന്‍റെ വഴിയെ കൈപിടിച്ച് നടത്തുന്നതിനുമായി വിവിധ പരിപാടികളാണ് സ്‌കൂളിൽ നടത്തുന്നത്.