ഇടുക്കി: ജില്ലയിൽ വീണ്ടും പൊലീസിനെതിരേ വിമര്‍ശനവുമായി സിപിഐ രംഗത്ത്. പൂപ്പാറ വില്ലേജ് ഓഫിസ് അക്രമിച്ച സംഭവത്തില്‍ മൂന്നാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാകാത്തതിനെതിരേയാണ് വിമര്‍ശനവുമായി സിപിഐ ജില്ല നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്കായി അന്വേഷണം തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.
പൂപ്പാറ വില്ലേജ് ഓഫിസ് ആക്രമണം; പൊലീസിന് വീണ്ടും സിപിഐയുടെ വിമർശനം ഫെബ്രുവരി 21ന് പട്ടാപ്പകലാണ് മൂന്നംഗ സംഘം പൂപ്പാറ വില്ലേജ് ഓഫിസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്‌തത്. സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമി തട്ടിയെടുത്ത് വില്‍പന നടത്തുന്നതിനായി വ്യാജ രേഖ ചമയ്ക്കുന്നതിനായി നീക്കം നടത്തിയത് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇല്ലാത്ത സ്ഥലത്തിന് ആര്‍ഒആര്‍ നല്‍കാന്‍ വില്ലേജ് അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് ഭീഷണി മുഴക്കിയെത്തിയ സംഘം വില്ലേജ് ഓഫിസ് അടിച്ച് തകർക്കുകയും ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ചെയ്‌തത്.
എന്നാല്‍ അക്രമണം നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് സിപിഐ ജില്ല നേതൃത്വം വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി സിപിഐ പൊലീസിനെതിരേ വിമർശനം ഉന്നയിച്ച് രംഗത്ത് വരുന്നത് സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഏതാനം ദിവസം മുമ്പ് വണ്ടിപ്പെരിയാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ സിപിഎമ്മിനേയും പൊലീസിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫിസ് അക്രമിച്ച സംഭവത്തിലും സിപിഐ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
Also Read: പ്രതികൂല കാലാവസ്ഥ, അതിർത്തി കടന്നു; രണ്ട് മത്സ്യത്തൊഴിലാളികൾ സീഷെൽസിൽ പിടിയിൽ