കേരളം

kerala

ETV Bharat / state

ഇടിവെട്ട് സ്മാഷും, ബ്ലോക്കും; പൂപ്പാറയില്‍ വനിത വോളി ആവേശം - പൂപ്പാറ പുലരി ക്ലബ്ബ്

ഇടുക്കിക്കാരുടെ വോളിബോളിനോടുള്ള അഭിനിവേശം മനസിലാക്കിയാണ് കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി വനിത വോളിബോൾ താരങ്ങൾ മലകയറി ഇടുക്കിയുടെ മണ്ണിൽ എത്തിയത്.

Poopara Dawn Club  women volleyball Tournament  Libero Sports Institution wins Idukki  വൈക്കം ലിബറോ സ്പോർസ് ഇന്‍സ്റ്റിറ്റ്യുഷന്‍  പൂപ്പാറ പുലരി ക്ലബ്ബ്  വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റ്
ഇടിവെട്ട് സ്മാഷുകളും, ശക്‌തമായ ബ്ലോക്ക്; വനിതാ വോളിബോളില്‍ വൈക്കം ലിബറോ സ്പോർസ് ഇന്‍സ്റ്റിറ്റ്യുഷന് വിജയം

By

Published : May 2, 2022, 6:03 AM IST

ഇടുക്കി:പൂപ്പാറ പുലരി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടന്ന വനിത വോളിബോള്‍ മത്സരം ആവേശമായി. ഇടിവെട്ട് സ്മാഷുകളും, ശക്‌തമായ ബ്ലോക്കും, തന്ത്രപരമായ ഡ്രോപ്പിംഗും, കരുത്തുറ്റ സർവീസും നിറയുന്ന വനിത വോളിബോൾ മത്സരങ്ങൾ കായിക പ്രേമികൾക്ക് ആവേശം പകരുകയാണ്.

ഇടിവെട്ട് സ്മാഷും, ബ്ലോക്കും; പൂപ്പാറയില്‍ വനിത വോളി ആവേശം

ഇടുക്കിക്കാരുടെ വോളിബോളിനോടുള്ള അഭിനിവേശം മനസിലാക്കിയാണ് കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി വനിത വോളിബോൾ താരങ്ങൾ മലകയറി ഇടുക്കിയുടെ മണ്ണിൽ എത്തിയത്. വൈക്കം ലിബറോ സ്പോർട്‌സ് ഇന്‍സ്റ്റിറ്റ്യുഷൻസും ചേർത്തല പി.ജി സ്പോർസ് ക്ലബ്ബും ഏറ്റുമുട്ടിയപ്പോൾ മത്സരം ഒന്നിന് എതിരെ മൂന്ന് സെറ്റുകൾക്ക് വൈക്കം ലിബറോ സ്പോർസ് ഇന്‍സ്റ്റിറ്റ്യുഷന്‍ വിജയിച്ചു.

Also Read: 14,000 അടി ഉയരെ മഞ്ഞില്‍ വോളിബോള്‍ കളിച്ച് അതിര്‍ത്തിയിലെ ഐടിബിപി സൈനികര്‍ ; വീഡിയോ

ABOUT THE AUTHOR

...view details