ഇടുക്കി: നിര്‍ധന കുടുംബത്തിന് തണലായിരിക്കുകയാണ് വനം വകുപ്പ്. ശാന്തന്‍പാറ ശാലോംകുന്നില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞ നിര്‍ധന കുടുംബത്തിന് സഹായഹസ്‌തവുമായി പൊന്‍മുടി ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ എത്തി വീട് പുനര്‍ നിര്‍മ്മിച്ച് നല്‍കി മാതൃകയായി.
ഇനി ഷൈനിക്കും ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കഴിയാം; നിര്‍ധന കുടുംബത്തിന് തണലായി പൊന്‍മുടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറ ശാലോംകുന്നിലെ പുത്തന്‍പുരയ്ക്കല്‍ ഷൈനിയുടെ ദുരിത ജീവിതത്തിന് തണലായിരിക്കുകയാണ് പൊന്‍മുടി ബീറ്റ് ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥര്‍. പടുത വലിച്ച് കെട്ടി 25 വര്‍ഷമായി ദുരിത ജീവിതം നയിക്കുകയായിരുന്നു ഷൈനിയും ഭര്‍ത്താവ് ബിജുവും മകന്‍ ആരോഷും.
വീടിന്‍റെ ശോചന്യാവസ്ഥ മൂലം മകനെ തൊടുപുഴയിലുള്ള ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കേണ്ട അവസ്ഥ വരെ എത്തി കാര്യങ്ങള്‍. കനത്ത മഴയത്ത് ദിവസങ്ങളോളം ഉറങ്ങാതെ കഴിയേണ്ടി വന്നിടുണ്ട് ഇവര്‍ക്ക്. ഈ ദുരവസ്ഥ അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയാണ് ചോര്‍ന്നൊലിക്കത്ത തരത്തില്‍ വീട് ഷീറ്റ് മേഞ്ഞ് നല്‍കിയത്.
കൂലിപ്പണിക്കരായ ഈ ദമ്പതികള്‍ക്ക് ചോര്‍നൊലിക്കാതെ വീട്ടില്‍ കിടന്നുറങ്ങാന്‍ കൈത്താങ്ങായി മാറിയിരിക്കുകയാണ് പൊന്‍മുടി ബീറ്റ് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ സി കെ സുജിത്തിന്‍റെ നേതൃത്വത്തിലൂള്ള ഉദ്യോഗ സംഘം. ഒപ്പം ഇവര്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങളും ഉദ്യോഗസ്ഥര്‍ വാങ്ങിച്ച് നല്‍കി. ഒരു വീടിനായി ഈ കുടുംബം കയറിയിറങ്ങാത്ത ഓഫിസുകളില്ല.
തങ്ങളുടെ ദുരവസ്ഥ മനസിലാക്കി ചോര്‍ന്നൊലിക്കാത്ത രീതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നല്ല മനസിന് ഷൈനി നന്ദി പറഞ്ഞു. ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബന്ധപെട്ട അധികൃതര്‍ ഈ നിര്‍ധന കുടുംബത്തെ സഹായിക്കണമെന്നതാണ് ഉദ്യോഗസ്ഥരുടെയും അഭ്യര്‍ഥന. അതുവരെയും പൊന്‍മുടി ഫോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥരുടെ തണലില്‍ ഈ കുടുംബം സുരക്ഷിതരായി ജീവിക്കും.