കേരളം

kerala

ETV Bharat / state

പൊന്മുടി അണക്കെട്ട് തുറന്നു ; സെക്കന്‍റിൽ 75 ക്യുമിക്‌സ് വെള്ളം പുറത്തേക്ക് - ജലനിരപ്പ്

നിലവിലെ ജലനിരപ്പ് 706.6 അടി ; പരമാവധി സംഭരണ ശേഷി 707.75

Ponmudi dam  Ponmudi dam opened  heavy rain  heavy rain in kerala  പൊന്മുടി അണക്കെട്ട്  പൊന്മുടി അണക്കെട്ട് തുറന്നു  ജലനിരപ്പ്  സംഭരണ ശേഷി
പൊന്മുടി അണക്കെട്ട് തുറന്നു; സെക്കന്‍റിൽ 75 ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കും

By

Published : Oct 18, 2021, 10:25 PM IST

ഇടുക്കി : പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ട് തുറന്നു. പന്നിയാർ പുഴയിലൂടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടർ ഉയർത്തിയത്.

ഒരു ഷട്ടർ 10 സെന്‍റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് ശക്‌തമായ മഴ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. സെക്കന്‍റിൽ 75 ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പൊന്മുടി അണക്കെട്ട് തുറന്നു ; സെക്കന്‍റിൽ 75 ക്യുമിക്‌സ് വെള്ളം പുറത്തേക്ക്

Also Read: ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

നിലവിൽ 706.6 അടിയാണ് ജലനിരപ്പ്. 707.75 അടിയാണ് പരമാവധി സംഭരണ ശേഷി. പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details